നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് അപകടം

ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്

നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് അപകടം
നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞ് അപകടം

പത്തനംതിട്ട: മൂക്കന്നൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ജ്ഞാനഗുരുകുലം സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും നിസാര പരിക്കേറ്റു. വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ അഞ്ചിൽ അധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share Email
Top