CMDRF

പുഷ്പ 2 വിന്റെ ഒടിടി റൈറ്റ്‌സ് കോടികള്‍; രണ്ടും കല്‍പ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്

പുഷ്പ 2 വിന്റെ ഒടിടി റൈറ്റ്‌സ് കോടികള്‍; രണ്ടും കല്‍പ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്
പുഷ്പ 2 വിന്റെ ഒടിടി റൈറ്റ്‌സ് കോടികള്‍; രണ്ടും കല്‍പ്പിച്ച് നെറ്റ്ഫ്‌ലിക്‌സ്

ല്ലു അര്‍ജുന്‍ എന്ന നടന് ഏറെ പ്രശസ്തി നേടി കൊടുത്ത ചിത്രങ്ങളിലൊന്നായിരുന്നു പുഷ്പ. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോഴിതാ ഒടിടി ഡീലിലൂടെ ചിത്രം നേടിയ തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇന്ത്യയിലെ ഒരു ചിത്രത്തിനും ലഭിക്കാത്തത്ര തുക മുടക്കിയാണ് നെറ്റ്ഫ്‌ലിക്‌സ് പുഷ്പ 2 വിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കാനൊരുങ്ങുന്നത്. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടിസ്ഥാനവില 250 കോടിരൂപയ്ക്കാണ് റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും.

പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഒടിടി റൈറ്റ്‌സ് തുക 275 കോടിയാണ്. ഒടിടി റൈറ്റ്‌സില്‍ ഇതിനു മുന്‍പ് റെക്കോര്‍ഡ് ഇട്ടിരുന്നത് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ആണ്. 170 കോടി രൂപയ്ക്കായിരുന്നു ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഉത്തരേന്ത്യന്‍ വിതരണാവകാശത്തിലൂടെ ചിത്രം നേടിയ തുക നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അനില്‍ തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്റെ ഉത്തരേന്ത്യന്‍ വിതരണാവകാശം നേടിയിരിക്കുന്നത്.

Top