ഒടിപി (ഒറ്റത്തവണ പാസ്‍വേഡ്) സേവനത്തിന് നവംബർ ഒന്നിനു ശേഷം തടസ്സമുണ്ടാകില്ല. ടെലിമാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. അനാവശ്യ (സ്പാം) മെസേജുകൾ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)നടപ്പാക്കാനിരുന്ന നിയന്ത്രണം ഡിസംബർ ഒന്നിലേക്ക് നീട്ടി. എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ നിശ്ചിത മെസേജുകൾ ഡെലിവർ ചെയ്യാൻ അനുവദിക്കില്ല.
കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസ്സം നേരിടാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യ കോളുകളും എസ്എംഎസുകളും തടയാനായിരുന്നു ഇത്. എന്നാൽ ഇതിനുള്ള സാങ്കേതിക സംവിധാനം ഏർപ്പെടുത്താൻ കൂടുതൽ സമയം വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു. 150 കോടിയിലേറെ വാണിജ്യ മെസേജുകളാണ് രാജ്യത്ത് ഒരു ദിവസം അയയ്ക്കുന്നത്. ഇവ തടസ്സപ്പെടുന്ന സ്ഥിതി ഗുരുതരമാണെന്നായിരുന്നു കമ്പനികളുടെ വാദം. ഇതടക്കം പരിഗണിച്ചാണ് ഇപ്പോൾ ചട്ടം നടപ്പാക്കുന്നത് ഒരു മാസം നീട്ടിയത്.
Also Read : കൊമേഴ്ഷ്യൽ സന്ദേശങ്ങൾ: പുതുക്കിയ മാനദണ്ഡങ്ങൾ ജനുവരിയോടെ -ട്രായ് ചെയർമാൻ
മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുക, ടെലിമാർക്കറ്റിങ് കോളുകൾ കർശനമായ നിരീക്ഷണത്തിനായി ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുക, സ്‌പാം തടയുന്നതിനും ടെലികോം മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള ട്രായിയുടെ ശ്രമങ്ങളിൽ സ്പാം കോൾ ചെയ്യുന്ന സ്ഥാപനങ്ങളെ ബ്ലാക് ലിസ്റ്റ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.