സ്കൂൾ ബസ് സ്റ്റോപ്പ് സിഗ്നൽ ഇട്ടാൽ മറ്റ് വാഹനങ്ങൾ കർശനമായും നിർത്തണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്!

സ്കൂൾ ബസുകൾ കുട്ടികളെ കയറ്റാനോ ഇറക്കാനോ വേണ്ടി വശങ്ങളിലെ 'സ്റ്റോപ്' ബോർഡ് പുറത്തേക്ക് നീട്ടുമ്പോൾ മറ്റ് വാഹനങ്ങൾ പൂർണമായും നിർത്തിയിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു

സ്കൂൾ ബസ് സ്റ്റോപ്പ് സിഗ്നൽ ഇട്ടാൽ മറ്റ് വാഹനങ്ങൾ കർശനമായും നിർത്തണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്!
സ്കൂൾ ബസ് സ്റ്റോപ്പ് സിഗ്നൽ ഇട്ടാൽ മറ്റ് വാഹനങ്ങൾ കർശനമായും നിർത്തണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്!

വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി പുതിയ ഗതാഗത മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്ത്. സ്കൂൾ ബസുകൾ കുട്ടികളെ കയറ്റാനോ ഇറക്കാനോ വേണ്ടി വശങ്ങളിലെ ‘സ്റ്റോപ്’ ബോർഡ് പുറത്തേക്ക് നീട്ടുമ്പോൾ മറ്റ് വാഹനങ്ങൾ പൂർണമായും നിർത്തിയിടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബസിൽ നിന്നും കുറഞ്ഞത് അഞ്ച് മീറ്റർ അകലം പാലിച്ചായിരിക്കണം മറ്റ് വാഹനങ്ങൾ നിർത്തിയിടേണ്ടത്. കുട്ടികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും അതുവഴി വലിയ റോഡപകടങ്ങൾ ഒഴിവാക്കാനുമാണ് ഈ കർശന നിയമം നടപ്പിലാക്കിയിരിക്കുന്നത്.

ഈ സുരക്ഷാ നിർദ്ദേശം ലംഘിച്ച് ബസിനെ മറികടന്ന് പോകുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, അതിനാൽ സ്കൂൾ പരിസരങ്ങളിലും ബസുകൾക്ക് സമീപവും ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Share Email
Top