മുഖസൗന്ദര്യത്തിന് ഓറഞ്ച്

മുഖസൗന്ദര്യത്തിന് ഓറഞ്ച്

ക്ഷ്യ ഫലങ്ങളിലെ ഏറ്റവും മികച്ചതും ആരോഗ്യകരവുമായതുമാണ് ഓറഞ്ച്. ഈയൊരു ഫലം നമ്മുടെ ശരീരത്തിന് ആവശ്യകമായ ഒട്ടനവധി പോഷകങ്ങളെ വാഗ്ദാനം ചെയ്യുന്നുണ്ട്.’ അതില്‍ ഏറ്റവും പ്രധാനമാണ് വിറ്റാമിന്‍ സി യുടെ കാര്യം. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നത് മുതല്‍ ചര്‍മ്മത്തിന് ആകര്‍ഷകമായ തിളക്കം നല്‍കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ഈയൊരു പോഷകം ഏറ്റവും അത്യാവശ്യമാണ് എന്ന കാര്യം നമുക്കറിയാം. എന്നാല്‍ സാധാരണപോലെ ഓറഞ്ച് ഉള്ളില്‍ കഴിച്ചുകൊണ്ട് മാത്രമല്ല നമുക്കെതിന്റെ ഗുണങ്ങള്‍ നേടിയെടുക്കാന്‍ കഴിയുക. ഓറഞ്ച് തൊലി നല്‍കുന്ന ഇത്തരം ഗുണങ്ങളുടെയെല്ലാം പേരിലാണ് ഇന്നിത് പല ഫെയ്സ് പായ്ക്കുകളിലും ഫേഷ്യല്‍ സ്‌ക്രബുകളിലുമൊക്കെ ഒരു പ്രധാന ചേരുവയായി മാറിക്കൊണ്ടിരിക്കുന്നത്. ചര്‍മ്മത്തെ ശുദ്ധീകരിച്ചുകൊണ്ട് പുനരുജ്ജീവന ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുണ്ട് ഇതിന്. ഓറഞ്ച് തൊലി ഏറ്റവും മികച്ചത് അത് ഉണക്കിപ്പൊടിച്ച രൂപത്തില്‍ ഉപയോഗിക്കുമ്പോഴാണ്. ഇതിനായി ഓറഞ്ച് തൊലി 2 മുതല്‍ 3 മണിക്കൂര്‍ വരെ വെയിലത്ത് വെച്ച് നന്നായി ഉണക്കണം. ഇതിനു ശേഷം പൊടിച്ചെടുത്ത് ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിച്ചുവയ്ക്കാം. ഈ പൊടി ഏകദേശം 6 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുക. ഇതില്‍നിന്ന് ആവശ്യമുള്ളപ്പോള്‍ ഒക്കെ നിങ്ങള്‍ക്ക് പലതരം ഫേസ്പാക്കുകള്‍ തയ്യാറാക്കാനായി എടുക്കാവുന്നതാണ്.

ഓറഞ്ച് തൊലി ഉപയോഗിച്ചുകൊണ്ട് ചര്‍മത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച 5 ഫേസ് പാക്കുകള്‍ ഇതാചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ അടിഞ്ഞു കൂടാന്‍ സാധ്യതയുള്ള നിര്‍ജീവ കോശങ്ങളെ മുഴുവനായും നീക്കം ചെയ്യാനും ഇവിടെ പുതിയതും ആരോഗ്യകരവുമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത എക്‌സ്‌ഫോളിയേറ്ററാണ് ഓറഞ്ച് തൊലിയുടെ പൊടി. ഇതിനാവശ്യമായ ഒരു ഫേസ് സ്‌ക്രബ് തയ്യാറാക്കാനായി ഒരു പാത്രത്തില്‍ 2 മുതല്‍ 3 ടേബിള്‍സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത് ചേര്‍ത്ത് 2 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും തേങ്ങാപ്പാലും മിക്‌സ് ചെയ്തുകൊണ്ട് നേര്‍ത്തതും കട്ടി കുറഞ്ഞതുമായ പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പതുക്കെ സ്‌ക്രബ് ചെയ്യുക. അല്‍പനേരം ഇത് മുഖത്ത് സൂക്ഷിച്ചതിനെ തുടര്‍ന്ന് കഴുകുക. മുഖചര്‍മത്തിന്റെ നഷ്ടപ്പെട്ട തിളക്കം തിരികെ വരുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാനാവും.ഓറഞ്ച് തൊലിയുടെയും റോസ് വാട്ടറിന്റെയും ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളടക്കം എണ്ണമയമുള്ള ചര്‍മ്മത്തെ വൃത്തിയാക്കാനും അതുണ്ടാക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ ചികിത്സിക്കാനും ഏറ്റവും ഫലപ്രദമാണ്. വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ കര്‍ശനമാക്കുന്ന കൊളാജനും എലാസ്റ്റിനും രൂപം നല്‍കുന്നു. ഇതു നല്‍കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ അകറ്റുകയും അതുണ്ടാക്കുന്ന പാടുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിനുള്ള ഒരു ഫേസ് വാഷ് തയ്യാറാക്കാനായി 3 മുതല്‍ 5 തുള്ളി വരെ റോസ് വാട്ടര്‍ 2 ടേബിള്‍സ്പൂണ്‍ ഓറഞ്ച് തൊലിയുടെ പൊടിയോടൊപ്പം കലര്‍ത്തി മുഖത്ത് പുരട്ടുക. അഞ്ചുമിനിറ്റ് സൂക്ഷിച്ചതിനെ തുടര്‍ന്ന് ഇത് കഴുകിക്കളയുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

Top