ഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ പിരിഞ്ഞു. രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയത്തിലാണ് ഇന്ന് സഭയില്‍ പ്രതിഷേധമുണ്ടായത്. ബിജെപി അംഗങ്ങള്‍ ഇന്നും ജഗദീപ് ധന്‍ഖറിനെ പിന്തുണച്ചു. സഭയില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സഭാ ചെയര്‍മാന്‍ സമയം നൽകിയില്ല. ഇതേ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാകുകയായിരുന്നു.
അതേസമയം ഇന്നലെയും പാര്‍ലമെന്‍റ് പ്രഷുബ്ധമായിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ ഇന്നലെ ബഹളമയമാക്കി.