നിയമസഭയില്‍ ബഹളം വെച്ച് പ്രതിപക്ഷത്തോടു എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നെന്മാറ ഇരട്ടക്കൊലപാതകവും പത്തനംതിട്ടയിലെ പൊലീസ് മര്‍ദനവും സഭയില്‍ ഉന്നയിച്ച പ്രതിപക്ഷം, പൊലീസ് വീഴ്ച സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. എന്‍.ഷംസുദീനാണ് പ്രമേയം അവതരിപ്പിച്ചത്. ഇതിനിടെയാണ് പ്രതിപക്ഷ ഭാഗത്തുനിന്ന് ബഹളം ഉയർന്നത്.
ബഹളം ഉണ്ടാക്കി പ്രശ്‌നം ആക്കാമെന്നാണോ ധാരണയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറവല്ല, കേരളത്തിന്റെ അവസ്ഥയുടെ സ്ഥിതിയാണെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഭരണപക്ഷം കയ്യടിച്ചു. ഏതെങ്കിലും ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അതിനെ മറ്റു തരത്തില്‍ മാറ്റിത്തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: യുവാവ് കായലിൽ മരിച്ച നിലയിൽ; സുഹൃത്തിനായി തിരച്ചിൽ
അതേസമയം രണ്ടു സംഭവങ്ങളിലും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിഷയങ്ങള്‍ പൊതുവല്‍ക്കരിച്ച് പൊലീസ് സേനയ്‌ക്കെതിരെ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നെന്മറ കേസിലെ പ്രതി ചെന്താമരയെ പൊലീസ് വിളിച്ചു വരുത്തി ജാമ്യവ്യവസ്ഥ ലംഘിക്കരുതെന്നു കാട്ടി താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിക്കൊന്നത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.