ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ശക്തമായ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 3 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് നിങ്ങള്‍ രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത് എന്തിന്? എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Also Read: ‘ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തില്‍’: തുര്‍ക്കിയോട് ഇന്ത്യ
അതെസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാന്റെ നിലപാടുകളെ തുര്‍ക്കി പിന്തുണച്ചത് ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ”അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ തുര്‍ക്കി പാകിസ്ഥാനെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി അവര്‍ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തിലാണ്. ” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.