ഡൽഹി ജില്ലാ കോടതികളിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണ്ണാവസരം. ഡെൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ തുടങ്ങിയ തസ്തികകളിലായി ആകെ 641 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ ആറുമുതൽ നവംബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
സീനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ 27 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ 206 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരാണ് ഈ തസ്തികയിൽ അപേക്ഷിക്കേണ്ടത്. ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ 174 ഒഴിവുകളാണുള്ളതും ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രോസസ് സർവർ തസ്തികയിൽ 92 ഒഴിവുകളാണുള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്.
Also Read:കൊച്ചിൻ ഷിപ്യാഡിൽ അപ്രന്റീസാകാൻ അവസരം; 16 ട്രേഡുകളിലായി 205 ഒഴിവുകൾ
ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് വിവിധ ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ്. തസ്തിക അനുസരിച്ച് എഴുത്തുപരീക്ഷ, വിവരണാത്മക പരീക്ഷ, ടൈപ്പിംഗ്/ഷോർട്ട്ഹാൻഡ് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. കൂടാതെ, തെറ്റായ ഉത്തരങ്ങൾക്ക് 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കുന്നതാണ്. നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.





