ലോകത്തെ ഏറ്റവും സ്ലിമ്മായ ഫോൾഡബിൾ സ്മാർട്ട് ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഓപ്പോ ഫൈൻഡ് എൻ 5 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ചാകുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോയില്‍ പുറത്തുവന്ന ചിത്രമാണ് സ്മാർട്ട് ഫോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒരു പെൻസിൽ ഉപയോഗിച്ച് പുതിയ ഫോണിന്റെ കട്ടി താരതമ്യം ചെയ്യുന്നതാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Also Read: ലോക ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി സാംസങ്; ആപ്പിള്‍ രണ്ടാമത്
നിലവില്‍ ഹോണര്‍ മാജിക് വി3യ്‌ക്കാണ് ഏറ്റവും സ്ലിമ്മായ ഫോള്‍ഡബിള്‍ എന്ന വിശേഷണം സ്വന്തമായുള്ളത്. വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എൻ 5 ന് 3.5 മുതല്‍ 4 എംഎം മാത്രമായിരിക്കും അണ്‍ഫോള്‍ഡഡ് അവസ്ഥയില്‍ കട്ടി എന്നാണ് വിലയിരുത്തലുകൾ. 2023ല്‍ പുറത്തിറങ്ങിയ ഒപ്പോ ഫൈന്‍ഡ് എന്‍3യുടെ പിന്‍ഗാമിയാണ് ഫൈന്‍ഡ് എന്‍5. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സുപ്രീം എഡിഷൻ പ്രോസസർ , വയർലെസ് ചാര്‍ജിംഗ്, 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, പ്രീ-ഇൻസ്റ്റാൾ സിസ്റ്റം എന്നീ സൗകര്യങ്ങളോടെയാണ് പുതിയ ഓപ്പോ എത്തുന്നതെന്നാണ് നിഗമനം.