ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

ഇയാളുടെ പക്കൽ നിന്ന് 1.956 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായി ഒഡീഷ സ്വദേശിയെ വൻ കഞ്ചാവ് ശേഖരവുമായി കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗജപതി സ്വദേശിയായ സൗമ്യ പ്രകാശ് നായക് (26) ആണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് പ്രതിയെ പ്രത്യേക പോലീസ് സംഘം തടഞ്ഞുവെച്ച് പരിശോധിച്ചത്. ഇയാളുടെ പക്കൽ നിന്ന് 1.956 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കൊച്ചിയിലെത്തിച്ച് വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
Top