എഐയെ ബാങ്കിങ് പഠിപ്പിക്കാൻ ആളെത്തേടി ഓപ്പൺ എഐ; പ്രതിവർഷം 1.9 കോടി രൂപ വരെ ശമ്പളം!

കമ്പനി-ഇൻഡസ്ട്രി റിസർച്ച്, ഫിനാൻഷ്യൽ അനാലിസിസ്, വാല്യുവേഷൻ, ഡീൽ എക്‌സിക്യൂഷൻ, ക്ലയന്റ് പ്രസന്റേഷനുകൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ എങ്കിലും പ്രായോഗിക ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പരിചയമുള്ളവരെയാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്

എഐയെ ബാങ്കിങ് പഠിപ്പിക്കാൻ ആളെത്തേടി ഓപ്പൺ എഐ; പ്രതിവർഷം 1.9 കോടി രൂപ വരെ ശമ്പളം!
എഐയെ ബാങ്കിങ് പഠിപ്പിക്കാൻ ആളെത്തേടി ഓപ്പൺ എഐ; പ്രതിവർഷം 1.9 കോടി രൂപ വരെ ശമ്പളം!

പ്പൺഎഐ തങ്ങളുടെ അപ്ലൈഡ് എഐ ടീമിലേക്ക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പ്രൊഫഷണലുകളെ തേടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പ്രതിവർഷം 1,85,000 ഡോളർ മുതൽ 2,05,000 ഡോളർ വരെയാണ് (ഏകദേശം 1.7 കോടി മുതൽ 1.9 കോടി ഇന്ത്യൻ രൂപ വരെ) കമ്പനി ശമ്പളവും ഓഹരികളുമായി വാഗ്ദാനം ചെയ്യുന്നത്. ഓപ്പൺഎഐയുടെ നിർമ്മിതബുദ്ധി സിസ്റ്റങ്ങളെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് മേഖലയിലെ സങ്കീർണ്ണമായ പണികൾ പഠിപ്പിക്കുക എന്നതാണ് ഈ വിദഗ്ദ്ധന്റെ പ്രധാന ചുമതല. പരിശീലനം പൂർത്തിയാകുന്നതോടെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ ദിവസേന ചെയ്യുന്ന ഭൂരിഭാഗം ജോലികളും എഐ സ്വയം ഏറ്റെടുത്ത് ചെയ്യും.

കമ്പനി-ഇൻഡസ്ട്രി റിസർച്ച്, ഫിനാൻഷ്യൽ അനാലിസിസ്, വാല്യുവേഷൻ, ഡീൽ എക്‌സിക്യൂഷൻ, ക്ലയന്റ് പ്രസന്റേഷനുകൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ എങ്കിലും പ്രായോഗിക ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പരിചയമുള്ളവരെയാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നത്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ എങ്ങനെയാണ് ഫിനാൻഷ്യൽ ഡാറ്റകൾ അപഗ്രഥിക്കുന്നത് എന്ന് എഐ മോഡലുകളെ മനസ്സിലാക്കിക്കാൻ ഇവർ സഹായിക്കണം. കൂടാതെ, എഐ നൽകുന്ന സാമ്പത്തിക വിവരങ്ങളുടെ കൃത്യത പരിശോധിക്കുക, ബാങ്കിങ് മേഖലയിലെ പ്രൊഫഷണലുകൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ തക്കവണ്ണമുള്ള പുത്തൻ എഐ ടൂളുകൾ വികസിപ്പിക്കാൻ കമ്പനിയുടെ എഞ്ചിനീയറിങ് ടീമിനെ സഹായിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. എന്നാൽ, എഐ പൂർണ്ണമായും ബാങ്കിങ് പഠിച്ചുകഴിഞ്ഞാൽ ഈ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ കമ്പനി നിലനിർത്തുമോ അതോ പിരിച്ചുവിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സാങ്കേതികവിദ്യ വികസിക്കുന്നതോടെ ഇത്തരം തസ്തികകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.

Also Read:എൽ നിനോയുടെ ‘തീക്ഷ്ണത’ കുറയ്ക്കാൻ മേഘങ്ങളെ മിനുസപ്പെടുത്താമോ? കാലാവസ്ഥാ ശാസ്ത്രത്തിലെ വിപ്ലവകരമായ പുതിയ പഠനം!

ലോകത്തെ ഏറ്റവും ലാഭകരമായ കോർപ്പറേറ്റ് മേഖലയായ ഫിനാൻസ് ആൻഡ് ബാങ്കിങ്ങിലേക്ക് എഐ കമ്പനികൾ എത്രത്തോളം ആഴത്തിൽ കടന്നുചെല്ലുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഓപ്പൺഎഐക്ക് പുറമെ അവരുടെ പ്രധാന എതിരാളികളായ ആന്ത്രോപിക്കും ധനകാര്യ മേഖലയിലെ ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ ശേഷിയുള്ള പുത്തൻ എഐ ഏജന്റുകളെ വിപണിയിലിറക്കിയിട്ടുണ്ട്. ടെക് വ്യവസായം കഴിഞ്ഞാൽ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ബിസിനസ്സ് മേഖല ധനകാര്യ സേവനങ്ങളാണെന്ന് എഐ കമ്പനികൾ സമ്മതിക്കുന്നു. സങ്കീർണ്ണമായ സാമ്പത്തിക വിശകലനങ്ങൾ കൃത്യതയോടെ ചെയ്യാൻ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലുകൾക്ക് സാധിക്കുമെന്ന് ഓപ്പൺഎഐ ഇതിനകം തെളിയിച്ചിട്ടുണ്ട്. ഇതിനിടെ, ആഗോള ബാങ്കിങ് ഭീമന്മാരായ ജെ.പി മോർഗൻ ചേസ് പ്രതിവർഷം 18 ബില്യൺ ഡോളറും, ഗോൾഡ്മാൻ സാക്സ് ഈ വർഷം മാത്രം 6 ബില്യൺ ഡോളറും എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനായി നിക്ഷേപിക്കുന്നുണ്ട്.

Share Email
Top