CMDRF

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പുതിയ എഐ മോഡല്‍ പുറത്തിറക്കി ഓപ്പണ്‍ എഐ

വിവിധ നയങ്ങള്‍ സ്വീകരിക്കാനും തെറ്റുകള്‍ കണ്ടുപിടിക്കാനുമെല്ലാം ഇതിന് സാധിക്കും

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പുതിയ എഐ മോഡല്‍ പുറത്തിറക്കി ഓപ്പണ്‍ എഐ
സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പുതിയ എഐ മോഡല്‍ പുറത്തിറക്കി ഓപ്പണ്‍ എഐ

പ്പണ്‍ എഐയുടെ പുതിയ എഐ മോഡലായ o1 പുറത്തിറക്കി. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മനുഷ്യന് സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്ന എഐ മോഡല്‍ ആണിത്. ഇതിന്റെ വിചിന്തന ശേഷി ഓപ്പണ്‍ എഐയുടെ മറ്റ് എഐ മോഡലുകളില്‍ നിന്ന് മികച്ചതാണ്. o1 മിനി എന്ന പേരില്‍ o1 ന്റെ ഒരു വില കുറഞ്ഞ പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിന് മുമ്പ് കൂടുതല്‍ ചിന്തിക്കാന്‍ ഞങ്ങള്‍ ഈ മോഡലുകളെ പരിശീലിപ്പിച്ചിട്ടുണ്ട്, ഒരു വ്യക്തി ചെയ്യുന്നത് പോലെ. പരിശീലനത്തിലൂടെ അവയുടെ വിചിന്തന പ്രക്രിയ കൂടുതല്‍ പരിപോഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വിവിധ നയങ്ങള്‍ സ്വീകരിക്കാനും തെറ്റുകള്‍ കണ്ടുപിടിക്കാനുമെല്ലാം ഇതിന് സാധിക്കും.’ ഓപ്പണ്‍ എഐ പറഞ്ഞു.

സ്‌ട്രോബറി പ്രൊജക്ട് തന്നെയാണോ ഇത്?

ഓപ്പണ്‍ എഐ പുതിയൊരു എഐ മോഡലിനായുള്ള ശ്രമത്തിലാണെന്നും അതിന്റെ പേര് പ്രൊജക്ട് ക്യൂസ്റ്റാര്‍ ആണെന്നും 2023 നവംബറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സ്‌ട്രോബറി പ്രൊജക്ട് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മറ്റൊരു പേരിലാണ് ഈ എഐ മോഡല്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഓപ്പണ്‍ എഐ ഗവേഷകനായ നോ ബ്രൗണ്‍ ആണ് o1 എഐ മോഡല്‍ പ്രൊജക്ട് സ്‌ട്രോബറിയുടെ ഭാഗമാണെന്ന് ഒരു എക്‌സ് പോസ്റ്റില്‍ സ്ഥിരീകരിച്ചത്. സങ്കീര്‍ണമായ ശാസ്ത്ര, ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന ചിന്താശേഷി കൂടുതലുള്ള എഐ മോഡലാണിത്. കോഡിങും മികച്ച രീതിയില്‍ ചെയ്യാന്‍ ഇതിന് സാധിക്കും.

ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ഒളിംപ്യാഡ് പരീക്ഷയില്‍ 83 ശതമാനം സ്‌കോര്‍ നേടാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. മുന്‍ഗാമിയായ ജിപിടി 4ഒയുടേത് 13 ശതമാനം സ്‌കോര്‍ ആയിരുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ പ്രോഗ്രാമിങ് മത്സരമായ കോഡ്‌ഫോഴ്‌സസില്‍ 89-ാം റാങ്കും നേടി.

ഇന്റലിജന്‍സ് നിലവാരം താരതമ്യം ചെയ്യുന്നതിനായി പിഎച്ച്ഡികളുള്ള വിദഗ്ധരെ റിക്രൂട്ട് ചെയ്ത് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിലെ വൈദഗ്ധ്യം അളക്കുന്നതിനുള്ള ബുദ്ധിമുട്ടുള്ള ഇന്റലിജന്‍സ് ബെഞ്ച്മാര്‍ക്ക് ടെസ്റ്റായ ജിപിക്യുഎ ഡയമണ്ട് ടെസ്റ്റ് നടത്തി.

Top