വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; ആറന്മുളയിൽ പരാതിയുമായി കോൺഗ്രസ്

വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച വീണാ ജോർജ്, കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു

വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; ആറന്മുളയിൽ പരാതിയുമായി കോൺഗ്രസ്
വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രം മാത്രം വ്യക്തം; ആറന്മുളയിൽ പരാതിയുമായി കോൺഗ്രസ്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. മല്ലപ്പുഴശേരിയിലെ ബൂത്തിലാണ് ആക്ഷേപം ഉയർന്നത്. സംഭവത്തിൽ യുഡിഎഫ് നേതൃത്വം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന് ഔദ്യോഗികമായി പരാതി നൽകി. പരാതി ഗൗരവകരമാണെന്നും ഉടൻ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.

Also Read: യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും; കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് സണ്ണി ജോസഫ്

അതേസമയം, വിവാദങ്ങൾക്കിടയിലും ആറന്മുളയിൽ വോട്ടെടുപ്പ് ആവേശകരമായി തുടരുകയാണ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ച വീണാ ജോർജ്, കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ പോളിങ് ശതമാനം ഉയരുന്നത് തനിക്ക് അനുകൂലമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Share Email
Top