വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താന്‍ കഴിയൂ; ആസിഫ് അലി

വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താന്‍ കഴിയൂ; ആസിഫ് അലി

കൊച്ചി: വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും എല്ലാവരും അത് ചെയ്യണമെന്നും ആസിഫ് അലി. വോട്ട് ചെയ്യുന്ന പൗരന് മാത്രമേ അതൃപ്തിയും രേഖപ്പെടുത്താന്‍ കഴിയൂ. നമ്മുടെ ഭാഗം നമ്മള്‍ കൃത്യമായി നിര്‍വഹിക്കണം. എല്ലാവരും വോട്ടു ചെയ്യാന്‍ വരണം. വീട്ടില്‍ മടി പിടിച്ചിരിക്കുന്നവരും ചൂട് കാരണം പുറത്തിറങ്ങാത്തവരും വന്നു വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്തുണ്ടാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. ജനത്തിന് നല്ലതു വരുന്ന രീതിയിലുള്ള ഒരു വിജയമാണ് ആഗ്രഹിക്കുന്നത് എന്ന് ആസിഫ് അലി പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

കഴിഞ്ഞ തവണ സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ അറിയിച്ചിട്ടുണ്ട്. ബാക്കി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നും ആസിഫ് അലി പറഞ്ഞു. നേരത്തെ ടോവിനോ തോമസ് ഇരിഞ്ഞാലക്കുടയില്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. സംവിധായകന്‍ ലാല്‍ ജോസ് , ടിനി ടോം, മേനക, ഷാജി കൈലാസ് തുടങ്ങിയവരെല്ലാം വോട്ട് ചെയ്യാന്‍ എത്തി.

Top