പ്ലസ് ടു അല്ലെങ്കിൽ ബിരുദമുള്ളവരാണോ നിങ്ങൾ? ബി.ബി.എ, ബി.കോം, ബി.എ (ഓണേഴ്സ്) അല്ലെങ്കിൽ എം.ബി.എ, എം.കോം, എം.എ കോഴ്സുകൾ ഓൺലൈനിൽ വഴി വീട്ടിലിരുന്ന് പഠിച്ച് പരീക്ഷയെഴുതാൻ നിങ്ങൾക്ക് അവസരം. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ ഈ വർഷം നടത്തുന്ന വിവിധ ഓൺലൈൻ പ്രോഗ്രാമുകളിൽ നിങ്ങൾക്കും പ്രവേശനം നേടാം.
യു.ജി.സി അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. റെഗുലർ കോഴ്സിന് സമാനമായ സിലബസ് ഈ കോഴ്സിന്റെയും. വിദ്യാർഥികൾക്ക് സൗകര്യാർഥം സ്വന്തം സിസ്റ്റത്തിന് മുന്നിലിരുന്ന് പരീക്ഷയെഴുതി ബിരുദ-ബിരുദാനന്തര ബിരുദം നേടാനാകും. ബി.കോം (ഓണേഴ്സ്), ബി.എ. പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്), ബാച്ചിലർ ഓഫ് ബിസിനസസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) (ഓണേഴ്സ്) പ്രോഗ്രാമുകളിൽ പ്ലസ്/ തത്തുല്യ പരീക്ഷ പാസായവർക്കും എം.എ ഇംഗ്ലീഷ്, എം. ഇക്കണോമിക്സ്, എം.കോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ), എം.ബി.എ (മാസ്റ്റർ ബിസിനസ് അഡ്മിനിസ്ട്രേഷൻ) കോഴ്സുകളിൽ ബിരുദധാരികൾക്ക് പ്രവേശനം നേടാം.
Also Read: SSC മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ഹാൾ ടിക്കറ്റ് ഉടൻ പുറത്തിറക്കും
എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകളാണിത്. കോഴ്സുകളുടെ സവിശേഷതകളും പ്രവേശനം യോഗ്യത മാനദണ്ഡങ്ങളും അടക്കമുള്ള വിവരങ്ങൾ https://cdoe.mgu.ac.inൽ ലഭിക്കും. അപേക്ഷ ഫീസ് 1000 രൂപ. ഓ ൺലൈനിൽ ഒക്ടോബർ 10നകം അപേക്ഷിക്കാം. വർക്കിങ് പ്രഫഷനലുകൾക്കും ജോലിയുള്ളവർക്കും ഏറെ അനുയോജ്യമാണ് ഈ ഓൺലെൻ ഡിഗ്രി/പി.ജി പ്രോഗ്രാമുകൾ.
ഓൺലൈൻ പഠന സൗകര്യങ്ങൾക്കും ഡിജിറ്റൽ ക്ലാസുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. മിതമായ നിരക്കിലാണ് കോഴ്സ് ഫീസ്. ഓൺലൈൻ എം.ബി.എ കോഴ്സിൽ ഹ്യൂമൺ റിസോഴ്സ്, ഫിനാൻസ്, മാർക്കറ്റിങ് എന്നിവയാണ് സ്പെഷലൈസേഷനുകൾ. ഓരോ കോഴ്സിന്റെയും സെമസ്റ്റർ ഫീസ് നിരക്കുകൾ വെബ്സൈറ്റിലുണ്ട്. (0481-2731010, 9188918256, mguonline@mgu.ac.in)






