കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം; സന്തോഷ കുറിപ്പ് പങ്കുവച്ച് പി രാജീവ്

കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം; സന്തോഷ കുറിപ്പ് പങ്കുവച്ച് പി രാജീവ്

കൊച്ചി വാട്ടര്‍ മെട്രോ ഒരു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് പി രാജീവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19,72,247 പേര്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തുകഴിഞ്ഞെന്നും പുതുതായി കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മ്മാണവും അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഈ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ച് ബോട്ടുകള്‍ കൂടി നല്‍കാമെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുതല്‍ ബോട്ടുകളും കൂടുതല്‍ റൂട്ടുകളും വാട്ടര്‍ മെട്രോ സര്‍വ്വീസിന്റെ ഭാഗമായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോര്‍ട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടര്‍ മെട്രോയെത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയരായ വ്ളോഗര്‍മാരും വാട്ടര്‍ മെട്രോയെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒപ്പം രാജ്യത്തിന്റെ പലഭാഗങ്ങളും കേരളത്തിന്റെ വാട്ടര്‍ മെട്രോയെ മാതൃകയാക്കാനും മുന്നോട്ടുവരികയാണ്. കണക്റ്റിവിറ്റി രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കി കുതിക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പൂര്‍ണമായും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് 2023 ഏപ്രില്‍ 25ന് സര്‍വ്വീസ് ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുതല്‍ ബോട്ടുകളും കൂടുതല്‍ റൂട്ടുകളും വാട്ടര്‍ മെട്രോ സര്‍വ്വീസിന്റെ ഭാഗമായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോര്‍ട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടര്‍ മെട്രോയെത്തിക്കഴിഞ്ഞു.

Top