ബിഹാറിലെ ദർഭംഗയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു; 24 പേർക്ക് പരിക്ക്

പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായും, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൗശൽ കുമാർ വ്യക്തമാക്കി

ബിഹാറിലെ ദർഭംഗയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു; 24 പേർക്ക് പരിക്ക്
ബിഹാറിലെ ദർഭംഗയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു; 24 പേർക്ക് പരിക്ക്

ബിഹാർ: ബിഹാറിലെ ദർഭംഗ ജില്ലയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് റിപ്പോർട്ട്. സകത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കകോർഹ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തിരക്ക് മൂലം വൈദ്യുതി വയറിൽ തട്ടി അപകടമുണ്ടായതെന്ന് ദർഭംഗ ജില്ലാ മജിസ്ട്രേറ്റ് കൗശൽ കുമാർ പറഞ്ഞു. അതേസമയം സ്ഥലത്തുണ്ടായിരുന്ന ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായും, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൗശൽ കുമാർ വ്യക്തമാക്കി. ഈ സംഭവത്തെ കൂടാതെ മുസാഫർപൂർ ജില്ലയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Share Email
Top