ദുബായിൽ കാർ ഷോറൂമിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുകയും, ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തു

ദുബായിൽ കാർ ഷോറൂമിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
ദുബായിൽ കാർ ഷോറൂമിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിലുണ്ടായ വാതക സിലിണ്ടർ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓഗസ്റ്റ് 3 – ന് ഉണ്ടായ ഈ ദാരുണ സംഭവം ദുബായ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുകയും, ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ അധികൃതർ പുറത്തുവിടുള്ളൂ.

Also Read:യാത്രക്കാർക്ക് ആശ്വാസം! മസ്‌കത്ത് വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ് നിരക്ക്

അപകടത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക. വേനൽച്ചൂട് കനത്ത ഈ സാഹചര്യത്തിൽ വാതക സിലിണ്ടറുകൾ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

Share Email
Top