സലാലയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു

ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്

സലാലയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു
സലാലയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു

മസ്കത്ത്: ​സലാലയിലെ ദോഫാർ ഗവ​ർണറേറ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് അസം ​സ്വദേശി മരിച്ചു. ബിപിൻ ബീഹാരിയാണ് അപകടത്തിൽപെട്ട് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ആറ് പേരിൽ നാല് പേരെയും പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. രണ്ട് പേരാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സദാ മാളിനും ദാരീസിനും ഇടയിലാണ് അപകടം നടന്ന കെട്ടിടം. രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് നിർമാണത്തിനിടെ തകർന്നത്.

Also Read: അ​റ്റ​കു​റ്റ​പ്പ​ണിക്കായി റോ​ഡു​ക​ൾ അ​ട​ച്ചി​ടും

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.

Share Email
Top