ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

ആദ്യം ബൈക്ക് ആക്രിക്കടയിൽ വിറ്റെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നത്

ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്; ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാർ പാർക്കിംഗിൽ നിന്ന് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ആലപ്പുഴ തുമ്പോളി സ്വദേശി നിതിൻ നിസാർ (21) ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പാൽകുളങ്ങര സ്വദേശി ഉണ്ണി (24) കോട്ടയം വൈക്കം സ്വദേശി ജിനു ബേബി (28) ആലപ്പുഴ സ്വദേശി വിനീത് കെ.വി (19) എന്നിവർ നിലവിൽ റിമാൻഡിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉണ്ണി ബാറിലെ ജീവനക്കാരന്റെ ബൈക്ക് ലോക്ക് പൊട്ടിച്ച് പുറത്തേക്ക് ഉരുട്ടി കൊണ്ടുപോകുമ്പോൾ സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. എന്നാൽ പെട്രോൾ തീർന്നുപോയി, ഉരുട്ടിക്കൊണ്ടുപോവുകയാണ് എന്ന് വിശ്വസിപ്പിച്ച് കടന്നുകളയുകയായിരുന്നു. ഉണ്ണി മോഷ്ടിച്ച ബൈക്ക് പുറത്തെത്തിച്ച് ജിനുവിന് നൽകുകയായിരുന്നു. ആദ്യം ബൈക്ക് ആക്രിക്കടയിൽ വിറ്റെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ വിനീതിന്റെ പങ്ക് വ്യക്തമാവുകയും ബൈക്ക് കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ നിതിനെ റിമാൻഡ് ചെയ്തു.

Share Email
Top