ഒരുകിലോ എംഡിഎംഎ കേസ്..! അന്വേഷണം ഡൽഹിയിലെ മുറിയിലേക്ക്, നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും പിടിയിൽ

ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ അറസ്റ്റിലേക്ക് പോലീസിനെ എത്തിച്ചത്

ഒരുകിലോ എംഡിഎംഎ കേസ്..! അന്വേഷണം ഡൽഹിയിലെ മുറിയിലേക്ക്, നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും പിടിയിൽ
ഒരുകിലോ എംഡിഎംഎ കേസ്..! അന്വേഷണം ഡൽഹിയിലെ മുറിയിലേക്ക്, നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്ന് മാസം മുമ്പ് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണം നീണ്ടത് ഡൽഹിയിലേക്ക്. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഴ്സിങ് വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. നിലമ്പൂർ ചപ്പാത്ത് ചോക്കാട് സ്വദേശി അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സ്വദേശി സൂര്യ (23) എന്നിവരാണ് അറസ്റ്റിലായത്.

ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഡൽഹിയിൽ താമസിച്ചിരുന്ന ഇവർ, ലഹരിക്കടത്ത് സംഘം എത്തിക്കുന്ന ലഹരി ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് കൈമാറുകയായിരുന്നു. അജ്മൽ നേരത്തെയും ലഹരി കേസിൽ പിടിയിലായിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഡൽഹിയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ താമസിച്ചിരുന്ന മുറിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ALSO READ:കറന്റ് പോയി… കുട്ടികൾ നിലത്ത് ഇഴഞ്ഞു; തറയിൽ ഒഴുകിയ കീടനാശിനി ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവനെടുത്തു

മുറിയിൽനിന്ന് ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ, പാൻ കാർഡുകൾ, ലഹരി പാക്കറ്റുകളിലാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും കണ്ടെത്തി. ഡൽഹിയിൽനിന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുമോ?

ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് പുതിയ അറസ്റ്റിലേക്ക് പോലീസിനെ എത്തിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ലഹരി വിതരണ ശൃംഖലയിൽ ഇരുവർക്കുമുള്ള പങ്കും കേസിൽ കൂടുതൽ കണ്ണികളുണ്ടോയെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Share Email
Top