കൊച്ചി: ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് അയര്‍ലന്‍ഡ് സ്വദേശി മരിച്ചു. ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് (75) ആണ് മരിച്ചത്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിൽ എത്തിയതായിരുന്നു ഹോക്കോ. കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഹോക്കോ താമസിച്ചിരുന്നത്. അവിടെ നിന്ന് പനി ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ആരോഗ്യനില മോശമായതിനെ തുടർന്ന് മരണപ്പെടുകയുമായിരുന്നു.