തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; നാല് പേർക്ക് പരിക്ക്

അപകടത്തിന് പിന്നാലെ പ്രദേശത്ത് 50 അടി ഉയരത്തിൽ പുക പരന്നു

തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; നാല് പേർക്ക് പരിക്ക്
തമിഴ്‌നാട്ടിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; നാല് പേർക്ക് പരിക്ക്

മിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അതേസമയം അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവകാശി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടത്തിന് പിന്നാലെ പ്രദേശത്ത് 50 അടി ഉയരത്തിൽ പുക പരന്നു. നിലവിൽ രക്ഷപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ തീ അണയ്ക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാറമിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.

Share Email
Top