CMDRF

ഓണനാളിൽ സ്വർണവിപണിയും കളറാകും

കഴിഞ്ഞവർഷം 10 ദിവസങ്ങളിലായി 5,000 കോടി രൂപയുടെ വിൽപന നടന്നിരുന്നു

ഓണനാളിൽ സ്വർണവിപണിയും കളറാകും
ഓണനാളിൽ സ്വർണവിപണിയും കളറാകും

ണനാളിൽ കേരളത്തിൽ 7,000 കോടി രൂപയുടെ സ്വർണാഭരണ വിൽപനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 10 ദിവസങ്ങളിലായി 5,000 കോടി രൂപയുടെ വിൽപന നടന്നിരുന്നു. 2022ലെ ഓണക്കാലത്തേക്കാൾ 20-25 ശതമാനമായിരുന്നു വളർച്ച.

വില വൻതോതിൽ ഉയർന്നിട്ടുണ്ടെങ്കിലും ഇതൊന്നും വിൽപ്പനയെ ബാധിക്കാൻ ഇടയില്ല. ഓണക്കാലം വിവാഹ സീസൺ കൂടിയായതിനാൽ ഇക്കുറിയും മികച്ച വിൽപന തന്നെയാണ് പ്രതീക്ഷ.

Also Read: വായ്‌പ്പാ തട്ടിപ്പ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി ബാങ്കുകൾ

ശരാശരി 25 പവൻ ആഭരണങ്ങളെങ്കിലും വിവാഹ പർച്ചേസുകാർ വാങ്ങാനെത്തും. 200 പവൻ വരെ വാങ്ങുന്നവരുമുണ്ട്. ഓണത്തിന് സമ്മാനങ്ങളായി നൽകാൻ കമ്മൽ, മോതിരം, വള, മൂക്കുത്തി തുടങ്ങിയ ആഭരണങ്ങൾ വാങ്ങുന്നവരും കൂടുതലാണ്.

മലയാളിയുടെ ഡയമണ്ട് പ്രിയം

Also Read: സ്വർണവിലയിൽ മാറ്റമില്ല

ഡയമണ്ട് ആഭരണങ്ങളുടെ വിൽപന, കേരളത്തിലെ മൊത്തം ആഭരണ വിൽപനയുടെ 5 ശതമാനത്തോളം മാത്രമാണ്. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഭേദപ്പെട്ട വിലക്കുറവുണ്ടെന്നത് 18 കാരറ്റിൽ തീർത്ത ആഭരണങ്ങളുടെ സ്വീകാര്യതയും കൂട്ടുന്നു. ഓണം ഓഫറുകളും ഉപയോക്താക്കളെ വൻതോതിൽ ആകർഷിക്കുമെന്നാണ് കരുതുന്നത്.

Top