ആന്ധ്രാപ്രദേശിൽ കൊവിഡിന്റെ ഒമിക്രോൺ RF.5 വകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ

സിംഗപ്പൂർ ഉൾപ്പെടെയുള്ള പല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ആന്ധ്രാപ്രദേശിൽ കൊവിഡിന്റെ ഒമിക്രോൺ RF.5 വകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ
ആന്ധ്രാപ്രദേശിൽ കൊവിഡിന്റെ ഒമിക്രോൺ RF.5 വകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ

ന്ധ്രാപ്രദേശിൽ പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ RF.5 കണ്ടെത്തി. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഈ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ജനിതക വ്യതിയാനം വഴി രൂപപ്പെട്ട ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണിത്.

എന്താണ് RF.5 വകഭേദം?

മറ്റ് പല കൊവിഡ് വകഭേദങ്ങളെയും പോലെ രണ്ട് വകഭേദങ്ങൾ തമ്മിൽ സംയോജിച്ച് ഉണ്ടായതല്ല ഇത്. മറിച്ച്, JN.1 വംശത്തിൽ നിന്നും സ്വാഭാവികമായി പരിണമിച്ചുണ്ടായ ഒരു ഉപവകഭേദമാണ് RF.5. സിംഗപ്പൂർ ഉൾപ്പെടെയുള്ള പല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇത് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read:നീറ്റ് ചോദ്യപേപ്പർ ചോർച്ച! സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ!

ആശങ്ക വേണ്ട, എന്നാൽ ജാഗ്രത വേണം

മറ്റ് ഒമിക്രോൺ വകഭേദങ്ങളെ അപേക്ഷിച്ച് RF.5 കൂടുതൽ അപകടകാരിയാണെന്നതിന് നിലവിൽ യാതൊരു തെളിവുകളുമില്ലെന്ന് ആന്ധ്രാപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർദ്ധൻ വ്യക്തമാക്കി. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ പ്രധാനമായും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലാണ് സംഭവിച്ചിരിക്കുന്നത്.

പ്രത്യേക ശ്രദ്ധ വേണ്ടവർ

മുതിർന്ന പൗരന്മാർ, ഗർഭിണികൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്ക-കരൾ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഗുരുതരമായ രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ഇവർ പ്രത്യേക ജാഗ്രത പുലർത്തണം.

കഫത്തോടുകൂടിയ ചുമ, ഉയർന്ന പനി, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ഹൈദരാബാദ് യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുഡെ നിർദ്ദേശിക്കുന്നു.

Share Email
Top