ജമ്മുവില്‍ ബ്ലാക്ക്ഔട്ട്; അടുത്ത കുറച്ച് മണിക്കൂറുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ഒമര്‍ അബ്ദുളള

വീടുകളിലോ നിങ്ങള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലോ തുടരുക.

ജമ്മുവില്‍ ബ്ലാക്ക്ഔട്ട്; അടുത്ത കുറച്ച് മണിക്കൂറുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ഒമര്‍ അബ്ദുളള
ജമ്മുവില്‍ ബ്ലാക്ക്ഔട്ട്; അടുത്ത കുറച്ച് മണിക്കൂറുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ഒമര്‍ അബ്ദുളള

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള.അടുത്ത കുറച്ച് മണിക്കൂറുകള്‍ ദയവായി നിങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങരുതെന്നും സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ഒമര്‍ അബ്ദുളള പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Also Read: ഫിറോസ്പൂരില്‍ പാക് ഡ്രോണാക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്

‘ജമ്മുവിലും പരിസര പ്രദേശങ്ങളിലുമുളള എല്ലാവരോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത കുറച്ച് മണിക്കൂറുകള്‍ ദയവായി നിങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങരുത്. വീടുകളിലോ നിങ്ങള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലോ തുടരുക. വ്യാജ വാര്‍ത്തകളെ അവഗണിക്കുക. അടിസ്ഥാനരഹിതമായതോ, സ്ഥിരീകരിക്കാത്തതോ ആയ കഥകള്‍ പ്രചരിപ്പിക്കരുത്. നമ്മള്‍ ഈ പ്രതിസന്ധിയെ ഒരുമിച്ച് മറികടക്കും’ -ഒമര്‍ അബ്ദുളള പറഞ്ഞു.

Share Email
Top