ഒമാൻ വിഷൻ 2040! ദാഹിറ ഗവർണറേറ്റിൽ പുതിയ പാർക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു

'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പൊതുജനാരോഗ്യം മുൻനിർത്തി പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, വ്യായാമത്തിനായുള്ള ആരോഗ്യ നടപ്പാതകൾ എന്നിവയുടെ വികസനത്തിനാണ് മുൻഗണന നൽകുന്നത്

ഒമാൻ വിഷൻ 2040! ദാഹിറ ഗവർണറേറ്റിൽ പുതിയ പാർക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു
ഒമാൻ വിഷൻ 2040! ദാഹിറ ഗവർണറേറ്റിൽ പുതിയ പാർക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു

ജനങ്ങളുടെ നഗരജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ വിപുലമായ ഹരിതവത്ക്കരണ പദ്ധതികൾ പുരോഗമിക്കുന്നു. ‘ഒമാൻ വിഷൻ 2040’-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പൊതുജനാരോഗ്യം മുൻനിർത്തി പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, വ്യായാമത്തിനായുള്ള ആരോഗ്യ നടപ്പാതകൾ എന്നിവയുടെ വികസനത്തിനാണ് മുൻഗണന നൽകുന്നത്.

നിലവിൽ 1.73 ലക്ഷത്തിലേറെ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 21 പാർക്കുകളും 9.8 കിലോമീറ്റർ നീളമുള്ള നടപ്പാതകളും ഈ മേഖലയിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് ഇബ്രിയിലാണ്. കൂടാതെ യാൻഖൂൽ, ദങ്ക് വിലായത്തുകളിലും ഒട്ടനവധി പൊതു പാർക്കുകളും പ്രകൃതിമനോഹരമായ വിനോദകേന്ദ്രങ്ങളും ജനങ്ങൾക്ക് വേറിട്ട അനുഭവമായി മാറുന്നുണ്ട്.

Also Read: സൗദിയിൽ നിയമലംഘകർക്ക് എതിരെ സുരക്ഷാ വേട്ട ശക്തം; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് പതിനായിരത്തിലധികം പേർ

ഇബ്രി നഗരമധ്യത്തിൽ 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന പുതിയ പബ്ലിക് പാർക്ക് ഗവർണറേറ്റിലെ ഏറ്റവും വലിയ വിനോദകേന്ദ്രമായി മാറും. വിശാലമായ പുൽത്തകിടികൾ, റണ്ണിങ് ട്രാക്കുകൾ, സാംസ്കാരിക വേദികൾ എന്നിവയ്ക്ക് പുറമെ മലയോര പ്രകൃതിസൗന്ദര്യം പ്രയോജനപ്പെടുത്തിയുള്ള വിനോദസഞ്ചാര പദ്ധതികളും മേഖലയുടെ മുഖഛായ മാറ്റാൻ ഒരുങ്ങുകയാണ്.

Share Email
Top