മസ്കത്ത്: ഒമാന്റെ ഇലക്ട്രിക് എസ്.യു.വി മെയ്സ് അലൈവ് കാറുകളുടെ ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് കൈമാറിയതായി മെയ്സ് മോട്ടോഴ്സ് സഹസ്ഥാപകന്‍ ഹൈദര്‍ ബിന്‍ അദ്നാന് അല്‍ സാബി പറഞ്ഞു. കമ്പനികള്‍ക്ക് 11,000 റിയാലും വ്യക്തികള്‍ക്ക് 12,000 റിയാലുമാണ് നിലവില്‍ വില വരുന്നത്. പ്രാരംഭ ബാച്ചില്‍ നിന്നുള്ള പത്ത് യൂണിറ്റുകളാണ് ഇതിനകം വിതരണം ചെയ്തത്.
ഈ വര്‍ഷം അവസാനത്തോടെ 300-500നും ഇടയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൈദര്‍ ബിന്‍ അദ്നാന് അല്‍ സാബി വ്യക്തമാക്കി. ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്താനായി വാഹനത്തിൽ നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിച്ചിട്ടുണ്ട്. മെയ്സ് അലൈവിന് 610 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയും ഉണ്ട്.
Also Read: കുവൈത്തിൽ മഴയും തണുത്ത കാലാവസ്ഥയും
ഒന്നിലധികം ഡിസ്പ്ലേകളും അഡ്വാന്‍സ്ഡ് കണ്‍ട്രോളുകളുമുള്ള വലിയ ഡാഷ്ബോര്‍ഡും ഇതിന്റെ സവിശേഷതയാണ്. കാര്‍ബണ്‍ ഫൈബര്‍ ബോഡിയാണ് ഈ എസ്.യുവിക്കുള്ളത്.അതേസമയം മോട്ടോര്‍ ജര്‍മനിയുടെ ബോഷാണ് നല്‍കുന്നത്. ഫെബ്രുവരി 24ന് ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന എക്സിബിഷനില്‍ മെയ്സ് അലൈവ് പ്രദര്‍ശിപ്പിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.