CMDRF

ഒളിംപിക്‌സ് വനിതാ ഫുട്‌ബോള്‍ ; ബ്രസീലിനെ കീഴടക്കി ജപ്പാന്‍

ഒളിംപിക്‌സ് വനിതാ ഫുട്‌ബോള്‍ ; ബ്രസീലിനെ കീഴടക്കി ജപ്പാന്‍
ഒളിംപിക്‌സ് വനിതാ ഫുട്‌ബോള്‍ ; ബ്രസീലിനെ കീഴടക്കി ജപ്പാന്‍

പാരിസ്: ഒളിംപിക്‌സ് വനിതാ ഫുട്‌ബോളില്‍ അട്ടിമറി വിജയം കരസ്ഥമാക്കി ജപ്പാന്‍ വനിതകള്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനെയാണ് ജപ്പാന്‍ തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലായിരുന്നു ജപ്പാന്റെ ജയം. ഗ്രൂപ്പ് സിയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ജപ്പാനും ബ്രസീലിനും തുല്യ പോയിന്റാണ് ഉള്ളത്. മൂന്ന് പോയിന്റുകളുമായി ജപ്പാനും ബ്രസീലും മൂന്നും നാലും സ്ഥാനങ്ങളിലാണ്.

56ാം മിനിറ്റില്‍ ജെനിഫെറിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ നേടിയ രണ്ട് ഗോളുകളിലൂടെ ജപ്പാന്‍ ബ്രസീലിനെ അട്ടിമറിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ കുമഗായി സാകി പെനാല്‍റ്റിയിലൂടെയാണ് ജപ്പാന്റെ സമനില ഗോള്‍ നേടിയത്. ?പെനാല്‍റ്റിയിലൂടെ ഗോള്‍ വന്നതിന് പിന്നാലെ തന്നെ ജപ്പാന്‍ രണ്ടാമതും ബ്രസീല്‍ പോസ്റ്റില്‍ നിറയൊഴിച്ചു. തനികാവ മൊമോക്കോയുടെ വകയായിരുന്നു ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ? ഗോള്‍.

Top