ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം..! നാവികൻ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

ദുബായ് തീരത്തുനിന്ന് അകലെയായി നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തതോടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നിർണായകമാകുകയാണ്

ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം..!  നാവികൻ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി
ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം..!  നാവികൻ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും മറ്റൊരു ജീവനക്കാരനെ കാണാതാകുകയും ചെയ്തു. ജിബ്രാൾട്ടർ പതാക ഘടിപ്പിച്ച ‘ഹെർക്കുലീസ് സ്റ്റാർ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ദുബായ് റാഷിദ് തുറമുഖത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ.

കപ്പലിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ട വിവരം അതീവ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നതായി ചാർട്ടറേഴ്സായ ‘പെനിൻസുല’ അറിയിച്ചു. എന്നാൽ നാവികന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ALSO READ:തലകാണില്ല..! വിദേശ തൊഴിലാളികളെ മറ്റുജോലിക്ക് നിയോഗിച്ചാൽ സൗദിയിൽ കനത്ത ശിക്ഷ

സംഭവത്തിന് പിന്നാലെ കാണാതായ മറ്റൊരു ജീവനക്കാരനായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. കപ്പലിലെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പെനിൻസുല വ്യക്തമാക്കി. കാണാതായ ജീവനക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനൊപ്പം ആക്രമണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്നും കമ്പനി അറിയിച്ചു.

ദുബായ് തീരത്തുനിന്ന് അകലെയായി നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തതോടെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നിർണായകമാകുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Share Email
Top