OICL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2025; 300 ഒഴിവുകൾ, രജിസ്ട്രേഷൻ ഡിസംബർ 3 മുതൽ

ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ orientalinsurance.org.in വഴി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം

OICL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2025; 300 ഒഴിവുകൾ, രജിസ്ട്രേഷൻ ഡിസംബർ 3 മുതൽ
OICL അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2025; 300 ഒഴിവുകൾ, രജിസ്ട്രേഷൻ ഡിസംബർ 3 മുതൽ

റിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 300 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഗ്രേഡ് 1) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി രജിസ്ട്രേഷൻ നാളെ, ആരംഭിച്ച് 2025 ഡിസംബർ 12 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ orientalinsurance.org.in വഴി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.

പ്രധാന തീയതികൾ

അപേക്ഷാ ഫോമിന് പുറമെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാകും. ജനറൽ, ഹിന്ദി ഓഫീസർമാർക്കുള്ള പ്രാഥമിക പരീക്ഷ (ടയർ 1) 2026 ജനുവരി 10 ന് നടത്താൻ താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. മെയിൻ (ടയർ 2) പരീക്ഷകൾ 2026 ഫെബ്രുവരി 28 ന് (താൽക്കാലിക തീയതി) നടക്കും.

Also Read: IBPS PO മെയിൻസ് ഫലം 2025 പ്രഖ്യാപിച്ചു…! ഡിസംബർ 7 വരെ വെബ്‌സൈറ്റിൽ ലഭ്യമാകും

യോഗ്യത

ജനറൽ ഓഫീസർ ഒഴിവിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം / ബിരുദാനന്തര ബിരുദം എന്നിവ, ഏതെങ്കിലും ബിരുദ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ (എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55 ശതമാനം) നേടിയിരിക്കണം. ഹിന്ദി ഓഫീസർ ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും ഒരു മേഖലയിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്. അതേസമയം സ്ഥാനാർത്ഥിക്ക് 21 നും 30 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ഒബിസി വിഭാഗത്തിന് 3 വർഷം വരെയും എസ്‌സി/എസ്‌സി വിഭാഗത്തിന് 5 വർഷം വരെയും പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്കും മറ്റ് വിഭാഗക്കാർക്കും 10 വർഷം വരെയും പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

Share Email
Top