CMDRF

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ ഔദ്യോഗിക സ്വീകരണം

രാജ്യത്തെ മൂന്ന് തലമുറ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ ഔദ്യോഗിക സ്വീകരണം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ ഔദ്യോഗിക സ്വീകരണം

സിംഗപ്പൂര്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സിംഗപ്പൂര്‍ പാര്‍ലമെന്റില്‍ ഔദ്യോഗിക സ്വീകരണം. സ്വീകരണ പരിപാടിക്ക് ശേഷം മോദി സിംഗപ്പൂര്‍ പ്രസിഡന്റ് താമന്‍ ഷണ്‍മുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ മൂന്ന് തലമുറ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും. നേരത്തെ മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തിയത്.

ഇന്നലെ സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ ഇന്ത്യന്‍ സമൂഹം വന്‍ വരവേല്‍പ്പായിരുന്നു ഒരുക്കിയത്. മോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇന്ത്യയിലെ നിക്ഷേപം രണ്ടിരട്ടിയായി വര്‍ധിപ്പുക്കുമെന്ന് സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ ക്യാപിറ്റ ലാറ്റിന്‍ പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂരില്‍ ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ബ്രൂണേ സുല്‍ത്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമാണ് മോദി സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇക്കുറി മോദി സിംഗപ്പൂരിലെത്തിയത്.

Top