ഓഫ് റോഡില്‍ തീപാറിക്കുന്ന ലാന്‍ഡ് ക്രൂയിസെര്‍

ഓഫ് റോഡില്‍ തീപാറിക്കുന്ന ലാന്‍ഡ് ക്രൂയിസെര്‍

ഓഫ് റോഡില്‍ തീപാറിക്കാന്‍ ടൊയോട്ട ലാന്റ് ക്രൂയിസെര്‍ 250. 2024 ന്റെ ആദ്യത്തില്‍ പുറത്തിറങ്ങിയ ലാന്റ് ക്രൂയിസെര്‍ 300ന്റെ അതേ പ്ലാറ്റ്ഫോര്‍മായ GA-Fല്‍ തന്നെയാണ്? ടൊയോട്ട ഈ മോഡലും ഇറക്കിയിരിക്കുന്നത്. ലക്ഷ്വറിയേക്കാള്‍ ഓഫ് റോഡിങ്ങിനും കാര്യക്ഷമതക്കും മുന്‍തൂക്കം കൊടുക്കുന്ന ബോക്‌സി ഡിസൈന്‍ ആണ് ഇതിന്. എന്നാല്‍ ഇന്റീരിയറില്‍ ഒരു തരത്തിലും വിട്ടുവീഴ്ചയില്ലാതെ സ്‌പേഷ്യസ് ആയ അഡ്വാന്‍സ്ട് ലക്ഷ്വറി ഡിസൈനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെക്കുറെ ലാന്റ് ക്രൂയിസെറിന്റെ പൂര്‍വിക മോഡലുകളെ അനുസ്മരിപ്പിക്കുന്ന ക്ലാസിക് ക്രൂയിസെര്‍ലുക്ക്.

ഈ കഴിഞ്ഞ ഏപ്രില്‍ 18നാണ് ടൊയോട്ട ഈ വാഹനം ജപ്പാനില്‍ അവതരിപ്പിച്ചത്. 250 സീരീസില്‍ രണ്ട് വ്യത്യസ്ത എന്‍ജിനുകളാണ് ഉള്ളത്. 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ ഡിറക്റ്റ് ഷിഫ്റ്റ് 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സമിഷനും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് ഇലക്ട്രോണിക്കലി കണ്‍ഡ്രോള്‍ഡ് ട്രാന്‍സ്മിഷനും (ECT). രണ്ട് എന്‍ജിന്‍ ഓപ്ഷനിലും സെന്റര്‍ ഡിഫറന്‍ഷ്യലില്‍ TORSEN®4 LSD5 ഉള്‍പ്പെടുത്തി മുഴുവന്‍ സമയ 4WD വഴി ഈ പവര്‍ പൂര്‍ണമായി നാല് ചക്രങ്ങളിലേക്കും കൈമാറുന്നു. ഇലക്ട്രിക് റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്ക് ഉപയോഗിച്ച് പരുക്കന്‍ റോഡുകളില്‍ ശക്തമായി ഓഫ്-റോഡിങ്ങിന് വാഹനത്തെ പ്രാപ്തമാക്കുന്നു.

കൂടാതെ ആക്ടീവ് സ്റ്റിയറിങ് ഫങ്ഷനോട് കൂടിയ എമര്‍ജന്‍സി സ്റ്റിയറിങ് അസിസ്റ്റ്, ഫ്രണ്ട്‌ക്രോസ്സ് ട്രാഫിക് അസിസ്റ്റ്, ലേന്‍ ചേഞ്ച് അസിസ്റ്റ്, ഡ്രൈവര്‍ മോണിറ്റര്‍ ക്യാമറ എന്നിവയും ടൊയോട്ട അവരുടെ പ്രാക്റ്റിക്കല്‍ മോഡലായ ലാന്‍ഡ് ക്രൂയിസെര്‍ 250 സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. യുണൈറ്റഡ് അറബ് എമിറേട്‌സിന്റെ നിരത്തുകളില്‍ ലാന്‍ഡ് ക്രൂയിസെര്‍ പാരമ്പര്യത്തിന്റെ പെരുമക്ക് പുതിയ വഴിത്താരകള്‍ തീര്‍ക്കാന്‍ ലാന്‍ഡ് ക്രൂയിസെര്‍ 250 ജൂണ്‍ ആദ്യവാരം മുതല്‍ ഉണ്ടാകും. സ്വതന്ത്രമായ ഫ്രണ്ട് സസ്‌പെന്‍ഷനും ഉറച്ച ആക്‌സിലില്‍ ഊന്നിയ റിയര്‍ സസ്‌പെന്‍ഷനും മരുഭൂമിയിലെ മണല്‍ത്തിട്ടകള്‍ക്കിടയില്‍ ലാന്‍ഡ് ക്രൂയിസെര്‍ 250 ന്റെ ഓഫ്‌റോഡിങ് എക്‌സ്പീരിയന്‍സ് ഒന്ന് വേറെ തന്നെയാക്കും എന്നതില്‍ സംശയമില്ല.

Top