ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി; സ്വാതി മാലിവാളിനെതിരെ പരാതി നല്‍കി വിഭവ് കുമാര്‍

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി; സ്വാതി മാലിവാളിനെതിരെ പരാതി നല്‍കി വിഭവ് കുമാര്‍
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി; സ്വാതി മാലിവാളിനെതിരെ പരാതി നല്‍കി വിഭവ് കുമാര്‍

ഡല്‍ഹി: സ്വാതി മാലിവാളിനെതിരെ പരാതി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ വിഭവ് കുമാര്‍. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിഭവ് കുമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ പരാതി. മുഖ്യമന്ത്രിയുടെ വസതിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും സുരക്ഷാ വീഴ്ച ഉണ്ടാക്കിയെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

പരാതി രേഖാമൂലം വിഭവ് കുമാര്‍ പൊലീസിന് കൈമാറി. അതേസമയം എക്സ് അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം സ്വാതി മാലിവാള്‍ മാറ്റി. അരവിന്ദ് കെജ്രിവാളിന്റെ ചിത്രമായിരുന്നു പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കറുത്ത ചിത്രമാണ് പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റുവെന്നായിരുന്നു സ്വാതി മാലിവാളിന്റെ പരാതി. വിഭവ് കുമാര്‍ പ്രകോപനമൊന്നുമില്ലാതെ സ്വാതിയെ അധിക്ഷേപിച്ചുവെന്നും മുഖത്ത് 78 തവണ തല്ലിയെന്നും വയറിലും കാലിലുമെല്ലാം ചവിട്ടിയെന്നുമാണ് സ്വാതി പൊലീസിന് നല്‍കിയ മൊഴി.

വിഭവ് കുമാറിനെതിരായ കേസില്‍ എഫ്‌ഐആറിലുള്ളത് ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. നെഞ്ചിലും വയറ്റിലും ഇടുപ്പിലും വിഭവ് കുമാര്‍ ചവിട്ടിയെന്നാണ് എഫ്ഐആറില്‍ പറയുന്നു. സ്വാതിയെ വിഭവകുമാര്‍ 8 തവണ കരണത്തടിച്ചതായി എഫ്ഐആറില്‍ .എഫ്ഐആറിന്റെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു. സംഭവത്തില്‍ വിഭവ് കുമാറിനെതിരെ കേസെടുത്തിരുന്നു. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Top