അമേരിക്കൻ സ്വാതന്ത്ര്യദിന പരിപാടിക്കിടെ ഡെമോക്രാറ്റുകളെ തനിക്ക് വെറുപ്പാണെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തിന്റെ 250-ാമത് വാർഷികാഘോഷങ്ങൾക്കിടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി, ചിലവ് ചുരുക്കൽ ബില്ല് സെനറ്റിൽ അവതരിപ്പിച്ചതിനെ പിന്തുണച്ചില്ല എന്ന കാരണത്താലാണ് ട്രംപ് ഇങ്ങനെയൊരു പരസ്യ പ്രഖ്യാപനത്തിനു മുതിർന്നത്. ഇതേസമയം ട്രംപിനെ പരിഹസിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ രംഗത്തെത്തി.
അമേരിക്ക ആരുടെയും സ്വന്തമല്ലെന്ന ഓർമപ്പെടുത്തലാണ് സ്വാതന്ത്ര്യദിനമെന്നാണ് ഒബാമ എക്‌സിൽ പങ്കുവെച്ചത്. സ്വാതന്ത്ര്യദിനം വൺ മാൻ ഷോ ആക്കിമാറ്റിയ പ്രസിഡന്റ് ട്രംപിനോടുള്ള അതൃപ്തിയാണ് ഒബാമയുടെ വാക്കുകളിൽ പ്രതിഫലിച്ചത്. ജനാധിപത്യത്തിലെ പരമോന്നത പദങ്ങൾ, ‘We.” ”We The People.” ”We Shall Overcome.” ”Yes We Can.” എന്നിവയാണ്. രാജ്യം ആരുടെയും സ്വന്തമല്ല, ജനങ്ങളാണ് പരമാധികാരികൾ. ഇങ്ങനെ തുടരുന്നു ഒബാമയുടെ വാക്കുകൾ.
Also Read: പുടിന്‍ ഭരണകാര്യങ്ങളില്‍ ഒരു ‘പ്രൊഫഷണല്‍’ ആണ് ; ട്രംപ്
മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഒബാമയോടൊപ്പം ട്രംപിന്റെ നയങ്ങളോടുള്ള അതൃപ്തി പ്രഖ്യാപിച്ചുകഴിഞ്ഞു. ബില്ലിനെതിരെ ഇലോൺ മസ്‌കും രംഗത്തെത്തിയിട്ടുണ്ട്. ഒരു ഏക കക്ഷി ഭരിക്കുന്ന രാജ്യമായി അമേരിക്ക മാറിയെന്നും ആ കക്ഷിയാണ് ‘പോർക്കി പിഗ് പാർട്ടി’ എന്നും റിപ്പബ്ലിക്കൻ പാർട്ടിയെ ഉദ്ധരിച്ച് മസ്‌ക് x -ൽ കുറിച്ചു. “രണ്ട് പാർട്ടികളിൽ നിന്നും സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാൻ സ്വാതന്ത്ര്യ ദിനം തന്നെ ഉത്തമം. അമേരിക്ക പാർട്ടി വേണോ? നിങ്ങൾ പറയൂ…” മസ്‌ക് എക്‌സിൽ ആരംഭിച്ച സർവ്വേ ഇങ്ങനെയാണ്.