നമ്പർ 0001; മെഴ്‌സിഡസ് കാർ ഉടമ നൽകിയത് ലക്ഷങ്ങൾ !

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ലേലത്തിൽ 16.50 ലക്ഷം രൂപക്കായിരുന്നു 0001 ഫാൻസി നമ്പർ വിറ്റുപോയത്

നമ്പർ 0001; മെഴ്‌സിഡസ് കാർ ഉടമ നൽകിയത് ലക്ഷങ്ങൾ !
നമ്പർ 0001; മെഴ്‌സിഡസ് കാർ ഉടമ നൽകിയത് ലക്ഷങ്ങൾ !

ചണ്ഡിഗഢ്: ചണ്ഡിഗഢിലെ ഒരു വാഹനലേലത്തിൽ ഫാൻസി നമ്പറായ 0001 വിറ്റുപോയത് 21 ലക്ഷം രൂപക്ക്. ഇ-ലേലത്തിൽ മെഴ്‌സിഡസ്-എ.എം.ജി കാർ ഉടമ CH01-CX-0001 എന്ന നമ്പർ സ്വന്തമാക്കിയത് 20.72ലക്ഷം രൂപ നൽകിയാണെന്ന് ചണ്ഡിഗഢിലെ രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റി (ആർ.എൽ.എ) അധികൃതർ അറിയിച്ചു.

ഫാൻസി നമ്പർ വൻ തുകക്ക് വിറ്റത് ബുധനാഴ്ച വൈകുന്നേരം സമാപിച്ച ഇ-ലേലത്തിലാണ്. ഈ നമ്പറിന് കരുതൽ വിലയായി നിശ്ചയിച്ചത് 50,000 രൂപയായിരുന്നു. CH01-CX സിരീസിലെ ആദ്യ നമ്പറാണ് മെഴ്‌സിഡസ്-എ.എം.ജി കാർ ഉടമ ഇത്രവലിയ തുകക്ക് ലേലത്തിൽ വിളിച്ചെടുത്തതെന്ന് ആർ.എൽ.എ ഉദ്യോഗസ്ഥർ ‘ദി ഇന്ത്യൻ എക്‌സ്പ്രസി’നോട് പറഞ്ഞു. അതോടൊപ്പം രജിസ്ട്രേഷൻ നമ്പർ CH01-CX-0007 ഇ-ലേലത്തിൽ രണ്ടാമത്തെ ഉയർന്ന തുകയായ 8,90,000 രൂപ നേടി.

Also Read : ഞെട്ടിക്കും പുതിയ വാഗണ്‍ ആറും അള്‍ട്ടോയും!

വാഹന രജിസ്ട്രേഷൻ നമ്പറുകൾക്കായി 0001 മുതൽ 9999 വരെയുള്ള പുതിയ ശ്രേണി ചണ്ഡീഗഢിലെ രജിസ്ട്രേഷൻ ആൻഡ് ലൈസൻസിങ് അതോറിറ്റി ഓഫീസ് ഇ-ലേലം നടത്തുകയായിരുന്നു. നവംബർ 25 മുതൽ നവംബർ 27 വരെ നടന്ന ലേലത്തിൽ ആകെ 382 രജിസ്ട്രേഷൻ നമ്പറുകളാണ് വിറ്റുപോയത്.

ഇതോടെ ആർ.എൽ.എ മുഴുവൻ ലേലത്തിലൂടെയും ആകെ നേടിയത് 1,92,69,000 രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ലേലത്തിൽ 16.50 ലക്ഷം രൂപക്കായിരുന്നു 0001 ഫാൻസി നമ്പർ വിറ്റുപോയത്.

Top