ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി ഫയലുകള്‍ അയക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി ഫയലുകള്‍ അയക്കാം; പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സാപ്പ്

ന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫയലുകള്‍ അയക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്സാപ്പ്. ചിത്രങ്ങള്‍, ശബ്ദഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഈ രീതിയില്‍ അയക്കാനാവും. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

മുമ്പ് ഷെയറിറ്റ്, എക്സെന്റര്‍ പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതിന് സമാനമായി ബ്ലൂടൂത്ത് ഉപയോഗിച്ച് അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തി ഫയലുകള്‍ പങ്കുവെക്കുന്ന സംവിധാനം ആയിരിക്കും ഇത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.

ഈ ഫീച്ചറിനായി അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്താനും, ഫയല്‍സിലേക്കും ഫോട്ടോഗാലറിയിലേക്കും പ്രവേശിക്കാനും, ലൊക്കേഷന്‍ എടുക്കാനുമുള്ള അനുമതികള്‍ വാട്സാപ്പ് ആവശ്യപ്പെടും. ഫോണ്‍ നമ്പറുകള്‍ മാസ്‌ക് ചെയ്തും ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തുമാണ് വാട്സാപ്പിലെ ഓഫ്ലൈന്‍ ഫയല്‍ ഷെയറിങ് നടക്കുക. സമീപത്തുള്ള ഉപഭോക്താക്കള്‍ തമ്മില്‍ മത്രമേ ഈ രീതിയില്‍ ഫയല്‍ കൈമാറ്റം സാധ്യമാവൂ. എന്നാല്‍ ഈ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാവുമെന്ന് വാട്സാപ്പ് അറിയിച്ചിട്ടില്ല.

Top