വാലറ്റും താക്കോലും ഇനി എവിടെപ്പോയാലും കണ്ടുപിടിക്കാം; സ്മാർട്ട് ട്രാക്കിങ്ങുമായി ജിയോയുടെ ‘ജിയോ ടാഗ് 2’

ഗൂഗിളിന്റെ 'ഫൈൻഡ് ഹബ്, ആപ്പിളിന്റെ 'ഫൈൻഡ് മൈ' സേവനങ്ങളുമായി ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും

വാലറ്റും താക്കോലും ഇനി എവിടെപ്പോയാലും കണ്ടുപിടിക്കാം; സ്മാർട്ട് ട്രാക്കിങ്ങുമായി ജിയോയുടെ ‘ജിയോ ടാഗ് 2’
വാലറ്റും താക്കോലും ഇനി എവിടെപ്പോയാലും കണ്ടുപിടിക്കാം; സ്മാർട്ട് ട്രാക്കിങ്ങുമായി ജിയോയുടെ ‘ജിയോ ടാഗ് 2’

ഷ്ടപ്പെട്ട വസ്തുക്കൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ട്രാക്കറായ ‘ജിയോ ടാഗ് 2’ റിലയൻസ് ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ ആദ്യ ജിയോ ടാഗിന്റെ തുടർപതിപ്പായ ഈ ഉപകരണം ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളെ ഒരുപോലെ പിന്തുണയ്ക്കുന്നു. ഗൂഗിളിന്റെ ‘ഫൈൻഡ് ഹബ്, ആപ്പിളിന്റെ ‘ഫൈൻഡ് മൈ’ സേവനങ്ങളുമായി ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും.

ഇന്ത്യയിൽ 1,249 രൂപയാണ് ജിയോ ടാഗ് 2-ന്റെ വില. ബ്ലാക്ക്, ഗ്രീൻ, റെഡ് എന്നീ ആകർഷകമായ മൂന്ന് നിറങ്ങളിൽ ലഭ്യമായ ഈ ഉപകരണം നിലവിൽ ആമസോൺ ഇന്ത്യ വഴി വാങ്ങാം. താക്കോൽ, വാലറ്റ്, ബാഗ്, ലഗേജുകൾ തുടങ്ങിയ ദൈനംദിന വസ്തുക്കളിൽ ജിയോ ടാഗ് 2 എളുപ്പത്തിൽ ഘടിപ്പിക്കാം. ഈ ഉപകരണത്തിന് സെല്ലുലാർ കണക്ഷനോ സിം കാർഡോ ആവശ്യമില്ല. അതിനാൽ പ്രതിമാസ ചാർജുകൾ നൽകേണ്ടതില്ല. ബ്ലൂടൂത്ത് പരിധിക്കുള്ളിലുള്ള വസ്തുക്കൾ കണ്ടെത്താൻ ഫോണിലെ ആപ്പ് വഴി ടാഗിലെ 120 ഡെസിബെൽ ബിൽറ്റ്-ഇൻ ബസർ പ്രവർത്തിപ്പിക്കാം.

Also Read: ആമസോൺ ഫ്രീഡം സെയിൽ ഓഗസ്റ്റ് 7 മുതൽ; സ്മാർട്ട്‌ഫോണുകൾക്ക് അവിശ്വസനീയ വിലക്കുറവും ബാങ്ക് ഓഫറുകളും!

ബ്ലൂടൂത്ത് പരിധിക്ക് പുറത്തേക്ക് പോയാൽ സമീപത്തുള്ള ഗൂഗിൾ, ആപ്പിൾ ശൃംഖലകൾ ഉപയോഗിച്ച് ലൊക്കേഷൻ സ്വയം അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇതിലെ ‘ലോസ്റ്റ് മോഡ്’ നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്നു. മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയാണ് ഇതിലുള്ളത്. ഒരു ബാറ്ററിയിൽ ഒരു വർഷം വരെ പ്രവർത്തിക്കും. ചാർജ് ചെയ്യേണ്ടതില്ല എന്നതും, ബോക്‌സിനൊപ്പം ഒരു അധിക ബാറ്ററി സൗജന്യമായി ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പൊടിയിൽ നിന്നും വെള്ളത്തുള്ളികളിൽ നിന്നും സംരക്ഷണം നൽകുന്ന IP64 റേറ്റിങ്ങും പോളികാർബണേറ്റ് ബോഡിയുമാണ് ഇതിനുള്ളത്. വെറും 30 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം.

Share Email
Top