CMDRF

കണ്ണുകൾ ആകർഷകമാക്കാൻ ഐലാഷ് പെര്‍മിങ്

വൈദഗ്ധ്യം ആര്‍ജിച്ച പ്രൊഫഷണല്‍ സ്‌റ്റെലിസ്റ്റിനെ കൊണ്ട് മാത്രം ചെയ്യിക്കേണ്ടതാണ് ഐലാഷ് പെര്‍മിങ്

കണ്ണുകൾ ആകർഷകമാക്കാൻ ഐലാഷ് പെര്‍മിങ്
കണ്ണുകൾ ആകർഷകമാക്കാൻ ഐലാഷ് പെര്‍മിങ്

ഫാഷന്‍ രംഗത്ത് നിരവധി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ട്രെൻഡുകൾ അനുസരിച്ച് മേക്കപ്പിലും ഹെയര്‍സ്റ്റെലിലും മാറ്റങ്ങൾ കൊണ്ട് വരികയാണ് ആളുകൾ. നമ്മള്‍ വിരളമായി കേട്ടിട്ടുളളതും എന്നാല്‍ ട്രന്‍ഡായി മാറാന്‍ പോകുന്നതുമായ ഐലാഷ് ലിഫ്റ്റിങ് അഥവാ ഐലാഷ് പെര്‍മിങിനെക്കുറിച്ച് മനസ്സിലാക്കാം.

ALSO READ: പിസിഒഎസ് ഉള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

സൗന്ദര്യ സംരക്ഷണ രംഗത്ത് ഇപ്പോള്‍ പെര്‍മനന്റ് മേക്കപ്പിന്റെ കാലമാണ്. ചുണ്ടുകളുടെ ആകൃതിയിലും നിറത്തിലും വ്യതിയാനങ്ങള്‍ വരുത്തുക, കവിളുകള്‍ തുടുത്തതും പുഷ്ടിമയുള്ളതും ആക്കുക, പുരികക്കൊടികള്‍ ആകൃതിയുള്ളവയാക്കുക, കണ്‍പീലികള്‍ വച്ചു പിടിപ്പിക്കുക തുടങ്ങി ദീര്‍ഘകാലം നിലനില്‍ക്കുന്ന തരത്തിലുള്ള മേക്കപ്പ് ആണ് പെര്‍മനന്റ് മേക്കപ്പ് എന്നറിയപ്പെടുന്നത് . ഈയൊരു ഗണത്തില്‍ വരുന്ന മേക്കപ്പ് രീതി തന്നെയാണ് ഐലാഷ് പെര്‍മിങ്.പ്രൊഫഷണല്‍ സലൂണുകളില്‍ പോയി വൈദഗ്ധ്യം ആര്‍ജിച്ച പ്രൊഫഷണല്‍ സ്‌റ്റെലിസ്റ്റിനെ കൊണ്ട് മാത്രം ചെയ്യിക്കേണ്ടതാണ് ഐലാഷ് പെര്‍മിങ്.

മസ്‌കാര അപ്ലൈ ചെയ്യുന്നതിന് മുന്‍പായി ഐ ലാഷ് കര്‍ളര്‍ ഉപയോഗിച്ചു നമ്മുടെ കണ്‍പീലികള്‍ മുകളിലേക്ക് വളച്ച് രൂപപ്പെടുത്താറുണ്ട്. ഐലാഷ് പെര്‍മിങിലൂടെ ഈയൊരു രീതി ഒരു മാസത്തേക്ക് പെര്‍മനന്റായി കിട്ടുകയും മസ്‌കാര അപ്ലൈ ചെയ്തു കഴിഞ്ഞാല്‍ കണ്ണിന് വളരെയധികം ഭംഗി തോന്നിക്കുകയും ചെയ്യും എന്നുള്ളതാണ് ഐലാഷ് പെര്‍മിങ്ങിന്റെ പ്രത്യേകത.

Top