ഇനി കണ്ടന്റുകൾ നിങ്ങളുടെ മൂഡ് അനുസരിച്ച്; വൻ എഐ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്!

ഉപയോക്താക്കൾ മണിക്കൂറുകളോളം സ്ക്രോൾ ചെയ്ത് കണ്ടന്റ് തിരയുന്നത് ഒഴിവാക്കി കൂടുതൽ വ്യക്തിഗതമായ മികച്ച അനുഭവം നൽകുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്

ഇനി കണ്ടന്റുകൾ നിങ്ങളുടെ മൂഡ് അനുസരിച്ച്; വൻ എഐ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്!
ഇനി കണ്ടന്റുകൾ നിങ്ങളുടെ മൂഡ് അനുസരിച്ച്; വൻ എഐ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്!

പ്രേക്ഷകരുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് സിനിമകളും സീരീസുകളും നിർദ്ദേശിക്കുന്ന പുതിയ എഐ ഫീച്ചറുമായി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. “എഐ ഡിസ്കവർ” എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ടാബ് വഴി ഇനി സമയനഷ്ടമില്ലാതെ ആളുകൾക്ക് സ്വന്തം താത്പര്യങ്ങൾക്കനുസരിച്ചുള്ള സിനിമകൾ കണ്ടെത്താനാകും. ഉപയോക്താക്കൾ മണിക്കൂറുകളോളം സ്ക്രോൾ ചെയ്ത് കണ്ടന്റ് തിരയുന്നത് ഒഴിവാക്കി കൂടുതൽ വ്യക്തിഗതമായ മികച്ച അനുഭവം നൽകുകയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാഴ്ചക്കാരുടെ അന്നത്തെ മൂഡ്, അവർക്ക് കാണാൻ ലഭ്യമായ സമയം, ട്രെൻഡിംഗ് വിഷയങ്ങൾ എന്നിവ വിശകലനം ചെയ്താണ് നെറ്റ്ഫ്ലിക്സ് ഈ പുതിയ സേവനം ഒരുക്കുന്നത്. “സംതിങ് ലൈറ്റ്”, “സ്കെയർ മീ”, “ഫാമിലി മൂവി നൈറ്റ്”, “ക്വിക്ക് വാച്ചസ്” എന്നിങ്ങനെ വിവിധ കാറ്റഗറികളിലായി തീമുകൾ ലഭ്യമാകും. ഇതിനുപുറമെ, നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ “ട്യൂൺ യുവർ റെക്കമൻഡേഷൻസ്”, പുതിയ രീതിയിലേക്ക് മാറാൻ “സംതിങ് ഡിഫറന്റ്” എന്നീ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ദിനോസർ അസ്ഥിക്കുള്ളിൽ രക്തത്തിന്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടോ? കോടാനുകോടി വർഷം പഴക്കമുള്ള ഫോസിൽ രഹസ്യങ്ങൾ വെളിച്ചത്ത്!

നിലവിൽ അമേരിക്കയിലെ ടിവി ഉപയോക്താക്കളിൽ ഇംഗ്ലീഷ് ഭാഷയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നെറ്റ്ഫ്ലിക്സ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ എഐ ഫീച്ചർ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡിജിറ്റൽ സ്ട്രീമിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ എഐ അധിഷ്ഠിത തിരച്ചിൽ ഫീച്ചറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top