CMDRF

അൻവറിനൊപ്പമല്ല, മുഖ്യമന്ത്രിയെ തളളിപ്പറയില്ല

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ

അൻവറിനൊപ്പമല്ല, മുഖ്യമന്ത്രിയെ  തളളിപ്പറയില്ല
അൻവറിനൊപ്പമല്ല, മുഖ്യമന്ത്രിയെ  തളളിപ്പറയില്ല

തിരുവനന്തപുരം: താൻ പി വി അൻവറിനൊപ്പമില്ലെന്ന നിലപാട് വെളിപ്പെടുത്തി കെ ടി ജലീൽ എംഎൽഎ. പി വി അൻവറിനെ തന്റെ രാഷ്ട്രീയപരമായ വിയോജിപ്പ് അറിയിക്കും. അതേസമയം സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും കെ ടി ജലീൽ പറഞ്ഞു. ഇനി തന്നെ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും താൻ നന്ദികേട് കാണിക്കില്ല. ഇനി പാർട്ടി പറഞ്ഞാൽ അൻവറിനെതിരെ പ്രചരണത്തിനിറങ്ങുമെന്നും ജലീൽ വ്യക്തമാക്കി.

Top