ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകന്‍ കിം കി നാം അന്തരിച്ചു

ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകന്‍ കിം കി നാം അന്തരിച്ചു

സിയോള്‍: ഉത്തര കൊറിയയുടെ മുന്‍ ആശയ പ്രചാരകന്‍ കിം കി നാം അന്തരിച്ചു. 94ാം വയസിലാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് ബുധനാഴ്ച ഔദ്യോഗിക മാധ്യമങ്ങള്‍ വിശദമാക്കിയത്. പ്രായാധിക്യവും ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനേ തുടര്‍ന്നാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2022 മുതല്‍ ചികിത്സയിലായിരുന്നു കിം കി നാമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത് കിം കി നാമായിരുന്നത്. കിം രാജവംശത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ആശയ പ്രചാരണത്തിനും നേതൃത്വത്തിന്റെ രാജ്യമെങ്ങും ആരാധകര്‍ രൂപീകരിക്കാനും ഏറെ പ്രധാനമായ പങ്കുവഹിച്ച ആളായിരുന്നു കിം കി നാം.

ഭരണാധികാരികളോട് അളവറ്റ തോതില്‍ വിശ്വസ്തനായിരുന്നു കിം കി നാമെന്നാണ് കിം ജോംഗ് ഉന്‍ വിശദമാക്കിയത്. ഭരണാധികാരികളോട് ഒരു രക്ത ബന്ധവും ഇല്ലാതിരുന്ന കിം കി നാം ആശയ പ്രചാരകനായി നിയമിതനായത് 1966ലാണ്. കിം ജോംഗ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു കിം കി നാം പ്രവര്‍ത്തനം ആരംഭിച്ചത്. 1970കളില്‍ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയില്‍ കിം കി നാമെത്തി. ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്യാവാക്യങ്ങളുടെ സൃഷ്ടാവും കിം കി നാമായിരുന്നു. 2010ന്റെ അവസാനത്തോടെയാണ് കിം കി നാം വിരമിച്ചത്. എന്നാല്‍ കിം ജോഗ് ഉന്നിനൊപ്പം പൊതു പരിപാടികളില്‍ കിം കി നാം പങ്കെടുത്തിരുന്നു. നാസി ആശയ പ്രചാരകനായിരുന്ന ജോസഫ് ഗിബല്‍സിന് തുല്യനായാണ് ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സികള്‍ കിം കി നാമിനെ വിലയിരുത്തുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പങ്കെടുക്കുകയും കിം കി നാമിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

Top