കരുത്തു കൂട്ടാന്‍ വിമാനവേധ ആയുധങ്ങള്‍, കൂട്ടിനു റഷ്യയും, ഡബിള്‍ സ്ട്രോങില്‍ ഉത്തരകൊറിയ

തങ്ങളുടെ ഏറ്റവും പുതിയ വിമാനവേധ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. മിസൈൽ വിന്യാസത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ശക്തിപ്രകടനങ്ങളുടെ ഏറ്റവും പുതിയ നീക്കമാണിത്

കരുത്തു കൂട്ടാന്‍ വിമാനവേധ ആയുധങ്ങള്‍, കൂട്ടിനു റഷ്യയും, ഡബിള്‍ സ്ട്രോങില്‍ ഉത്തരകൊറിയ
കരുത്തു കൂട്ടാന്‍ വിമാനവേധ ആയുധങ്ങള്‍, കൂട്ടിനു റഷ്യയും, ഡബിള്‍ സ്ട്രോങില്‍ ഉത്തരകൊറിയ

ങ്ങളുടെ ശത്രുക്കളായി കരുതുന്ന ദക്ഷിണ കൊറിയയെയും ജപ്പാനെയും അമേരിക്കയെയും അലോസരപ്പെടുത്താന്‍ ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇപ്പോള്‍ തങ്ങളുടെ ഏറ്റവും പുതിയ വിമാനവേധ മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. മിസൈല്‍ വിന്യാസത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ശക്തിപ്രകടനങ്ങളുടെ ഏറ്റവും പുതിയ നീക്കമാണിത്. റഷ്യന്‍ സുരക്ഷാ മേധാവി സെര്‍ജി ഷോയ്ഗു, കിം ജോങ് ഉന്നുമായി പ്യോങ്യാങ്ങില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധസജ്ജം വര്‍ദ്ധിപ്പിക്കുന്ന ഒരു പുതിയ ആയുധ സംവിധാനത്തിന്റെ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് ശേഷം, സഖ്യകക്ഷികളായ റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിരുന്നു.

Also Read: പുതിയ സിറിയയെ ഇസ്രയേല്‍ ഭയക്കണം, കരുക്കള്‍ നീക്കി നെതന്യാഹു

അത്‌കൊണ്ട് തന്നെ യുക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യയെ പിന്തുണയ്ക്കാന്‍ സൈന്യത്തെ അയച്ചതിന് പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് വ്യോമവിരുദ്ധ മിസൈലുകളും വ്യോമ പ്രതിരോധ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്ന് ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. യുക്രെയ്‌നെതിരെ പോരാടാന്‍ റഷ്യയെ സഹായിക്കാന്‍ 10,000 ത്തിലധികം സൈനികരെയും ആയുധങ്ങളെയും കിം അയച്ചതായി ദക്ഷിണ കൊറിയയും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളും ആരോപിച്ചിരുന്നു. എന്നാല്‍ റഷ്യയോ ഉത്തരകൊറിയയോ സൈനിക വിന്യാസം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2024 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആണവായുധ സായുധ പ്രദേശത്തേക്ക് സന്ദര്‍ശനം നടത്തിയപ്പോള്‍, പരസ്പര പ്രതിരോധ വ്യവസ്ഥ ഉള്‍പ്പെടെയുള്ള ഒരു വലിയ സൈനിക കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഉത്തരകൊറിയയുടെ റഡാര്‍ സംവിധാനങ്ങള്‍ക്കും ഫീല്‍ഡ് കമാന്‍ഡ് വാഹനങ്ങള്‍ക്കും റഷ്യയില്‍ നിന്ന് സാങ്കേതിക സഹായം ലഭിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

റഷ്യയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ സെര്‍ജി ഷോയിഗു ഉത്തരകൊറിയ സന്ദര്‍ശനത്തിനായി എത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള സമീപകാല ഉന്നതതല കൈമാറ്റ പരമ്പരയിലെ ഏറ്റവും പുതിയ നീക്കമാണിത്. കിമ്മുമായും മറ്റ് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരുമായും ഷോയിഗു കൂടിക്കാഴ്ച നടത്തുമെന്ന് ടാസും ആര്‍ഐഎ നോവോസ്റ്റിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ ഏറ്റവും പുതിയ വിമാനവേധ മിസൈല്‍ സംവിധാനത്തിന്റെ പരീക്ഷണം കിമ്മിന്റെ മേല്‍നോട്ടത്തിലായിരുന്നു എന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രശംസനീയമായ പോരാട്ട പ്രകടനത്തോടെ മറ്റൊരു പ്രധാന പ്രതിരോധ ആയുധ സംവിധാനം ഉത്തരകൊറിയയുടെ സൈന്യത്തിന് ലഭിക്കുമെന്ന് പരീക്ഷണം തെളിയിക്കുന്നു എന്ന് കിം പറഞ്ഞതായാണ് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍കാലങ്ങളിലും ഉത്തരകൊറിയ സോവിയറ്റ് ആയുധ സംവിധാനങ്ങള്‍ അവതരിപ്പിക്കുകയും അവയെ അടിസ്ഥാനമാക്കിയുള്ള ആയുധങ്ങള്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സഹകരണം ശക്തിപ്പെടുത്തുന്നതിനാല്‍ റഷ്യ ഉത്തരകൊറിയ ആവശ്യപ്പെടുന്നത് നല്‍കിയിട്ടുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് അനാലിസിസിലെ ഉത്തരകൊറിയയുടെ സൈന്യത്തെക്കുറിച്ചുള്ള ഗവേഷണ മേധാവി ഷിന്‍ സ്യൂങ്-കി പറയുന്നത്. ദക്ഷിണ കൊറിയ അമേരിക്കയുമായി ചേര്‍ന്ന് നടത്തിയ ഒരു പ്രധാന വാര്‍ഷിക സംയുക്ത സൈനികാഭ്യാസമായ ഫ്രീഡം ഷീല്‍ഡ് അവസാനിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനങ്ങളെല്ലാം വന്നിരിക്കുന്നത്. ഈ നീക്കത്തെ ഉത്തരകൊറിയ ആക്രമണ യുദ്ധത്തിന്റെ പരിശീലനം എന്ന് അപലപിച്ചിരുന്നു. അമേരിക്കയും ദക്ഷിണകൊറിയയും തമ്മിലുള്ള സൈനികാഭ്യാസങ്ങളില്‍ വളരെക്കാലമായി ഉത്തരകൊറിയ രോഷാകുലരാണ്. ദക്ഷിണ കൊറിയയില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടുന്ന സംയുക്ത അഭ്യാസങ്ങള്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ‘ഒന്നിലധികം തിരിച്ചറിയാത്ത ബാലിസ്റ്റിക് മിസൈലുകള്‍’ പ്രയോഗിച്ചതായാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്.

kim jong un

ഫെബ്രുവരി അവസാനം ഉത്തരകൊറിയ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ ഒരു പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു. രാജ്യത്തിന്റെ ‘പ്രതിരോധ ശേഷികള്‍’ പ്രകടമാക്കികൊണ്ടുള്ള വലിയ ഒരു നീക്കമായാണ് ഇതിനെ കിം വിശേഷിപ്പിച്ചത്. ഏറ്റവും പുതിയ ഫ്രീഡം ഷീല്‍ഡ് അഭ്യാസത്തില്‍ പ്രത്യേകിച്ച് ആണവ, രാസ, ജൈവ, റേഡിയോ ആക്ടീവ് ഭീഷണികളെ ലക്ഷ്യം വെച്ചുള്ള കൂട്ടനശീകരണ ആയുധങ്ങളെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സഹകരണ അഭ്യാസവും ഉണ്ടായിരുന്നു. യുഎന്‍ ഉപരോധങ്ങള്‍ ലംഘിച്ച് 2024 ല്‍ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ ഒരു പരമ്പര വിക്ഷേപിച്ചതോടെ, ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം ഏറെ മോശമാണ്. യുക്രെയ്‌നില്‍ വിന്യസിക്കുന്നതിനായി റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ആയുധങ്ങളുടെ പരീക്ഷണം ആണ് ഇവയെല്ലാം എന്നാണ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നോര്‍ത്ത് കൊറിയ സ്റ്റഡീസ് ഗവേഷകനായ മാറിയ ഡോ. അഹ്ന്‍ ചാന്‍-ഇല്‍, എഎഫ്പിയോട് വ്യക്തമാക്കിയത്.

Also Read: റഷ്യയെ പേടിച്ച് നെട്ടോട്ടം, മൂന്ന് ദിനമെങ്കിലും അതിജീവിക്കണം, പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി പോളണ്ട്

അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത അഭ്യാസങ്ങളെ ഉത്തരകൊറിയ ഒരു ഒഴികഴിവായി ഉപയോഗിച്ച് അത്തരം ആയുധങ്ങള്‍ റഷ്യയിലേക്ക് വികസിപ്പിക്കാനും കയറ്റുമതി ചെയ്യാനും ശ്രമിക്കുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കുര്‍സ്‌ക് അതിര്‍ത്തി മേഖലയിലേക്കുള്ള യുക്രെനിയന്‍ ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കുന്നതിനായി റഷ്യയിലേക്ക് കണ്ടെയ്‌നര്‍ നിറയെ ആയുധങ്ങള്‍ അയച്ചതായി ദക്ഷിണ കൊറിയ ആരോപണം ഉന്നയിക്കുന്നുണ്ട്. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ സൈന്യത്തെ വിന്യസിച്ചതിനുശേഷം വടക്കന്‍ റഷ്യയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സൈനിക പിന്തുണയും നല്‍കുന്നത് തുടരുകയാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. റഷ്യയുമായുള്ള സാങ്കേതിക സഹകരണത്തിലൂടെ ഉത്തരകൊറിയ മിസൈല്‍ തടയലും വ്യോമ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുകയാണെങ്കില്‍ അത് ദക്ഷിണ കൊറിയയുടെ ‘കില്‍ ചെയിന്‍’ പ്രതിരോധ പദ്ധതിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top