ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള 15 അംഗ ഇന്ത്യന്‍ ടീമിൽ ഇടാൻ നേടാൻ കഴിയാതെ സഞ്ജു സാംസൺ. രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ തഴഞ്ഞത് ആരാധകരെയും താരങ്ങളെയും നിരാശരാക്കി എന്നതിൽ സംശയമില്ല.
കെസിഎ യിൽ കളിയ്ക്കാൻ തയ്യാറാവാതിരുന്ന സഞ്ജുവിന്റെ നിലപാട് ആണ് ഇതിന് വഴിവെച്ചത് എന്നുള്ള വാർത്തയും അതിനെ ശരിവെക്കുന്ന രീതിയിലുള്ള കെസിഎ യുടെ നിലപാടാണ് ഇപ്പോൾ തിരിച്ചടിച്ചത് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വിജയ് ഹസാരെ ടീമിൽ ഉൾപ്പെടുത്താത്തതും താരത്തിന് തിരിച്ചടിയായി.

Also Read:നായകൻ രോഹിത് തന്നെ.. ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യൻ ടീം…
ക്യാപ്റ്റനായി രോഹിത് ശര്‍മ്മയും പേസര്‍ ബുംറയ്ക്ക് പകരം ഗില്ലുമാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.