CMDRF

ഇന്ത്യയിൽ എംപോക്‌സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാൻ ആശുപത്രികളിൽ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

ഇന്ത്യയിൽ എംപോക്‌സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
ഇന്ത്യയിൽ എംപോക്‌സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. സംശയമുള്ള എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാൻ ആശുപത്രികളിൽ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര സൂചിപ്പിച്ചു. ‘നിലവിൽ ഇതുവരെ ഇന്ത്യയിൽ എംപോക്‌സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്,’ കത്തിൽ പറയുന്നു. സംസ്ഥാനങ്ങളിൽ ജാഗ്രത തുടരണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.

Also read: എം പോക്സിൽ ആശങ്ക വേണ്ട; ആശുപത്രികളിൽ പ്രത്യേക സജ്ജീകരണം

നിലവിലെ സാഹചര്യങ്ങൾ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കി. പൊതജനാരോഗ്യം വിലയിരുത്തുക, ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യങ്ങൾ കണ്ടെത്തുക, ആവശ്യമായ ലോജിസ്റ്റിക്‌സിന്റെയും പരിശീലനമുള്ള മനുഷ്യ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രം നൽകുന്നു. സംസ്ഥാന, ജില്ലാ തലത്തിൽ പരിശോധന വേണമെന്നും അറിയിച്ചു.

Top