തലക്കെട്ടുകൾ മാറ്റിയെഴുതേണ്ടതില്ല; ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി ധനുഷ്-മമ്മൂട്ടി ചിത്രം ‘ഓം’!

സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്

തലക്കെട്ടുകൾ മാറ്റിയെഴുതേണ്ടതില്ല; ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി ധനുഷ്-മമ്മൂട്ടി ചിത്രം ‘ഓം’!
തലക്കെട്ടുകൾ മാറ്റിയെഴുതേണ്ടതില്ല; ഐഎംഡിബി പട്ടികയിൽ ഒന്നാമതെത്തി ധനുഷ്-മമ്മൂട്ടി ചിത്രം ‘ഓം’!

ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഓം’ റിലീസിന് മുന്നോടിയായി സിനിമാ പ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുന്നു. നവംബർ 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ഐഎംഡിബി പട്ടികയിൽ 37.7 ശതമാനം പ്രേക്ഷക താൽപര്യത്തോടെ ഒന്നാം സ്ഥാനത്തെത്തി.

‘അമരൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജ് കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓം’, വനമേഖലയുടെ പശ്ചാത്തലത്തിൽ അധികാരവും സംഘർഷവും കുറ്റകൃത്യങ്ങളും പ്രതികാരവും പ്രമേയമാക്കുന്ന തീവ്രമായ ആക്ഷൻ ഡ്രാമയാണ്. ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ, കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായാണ് ധനുഷ് എത്തുന്നത്.

Also Read:സൂര്യയെ മനഃപൂർവം ഒഴിവാക്കിയതോ? പ്രചരിക്കുന്ന വാർത്തകളിൽ ഒടുവിൽ മറുപടിയുമായി നസ്രിയ

നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയായി സായ് പല്ലവിയും, റോജ എന്ന കഥാപാത്രമായി ശ്രീലീലയും ചിത്രത്തിൽ നായികമാരാകുന്നു. കൂടാതെ നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയ വമ്പൻ താരനിരയും പ്രധാന വേഷങ്ങളിലുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

ശ്രദ്ധ അഗർവാളും ധനുഷും അസ്‌മത് ജഗ്മഗും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് വഴി ചിത്രം കേരളത്തിൽ വൻ ചാർട്ടിംഗോടെ പ്രദർശനത്തിനെത്തും.

Share Email
Top