സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; മറ്റ് വഴികള്‍ തേടണമെന്ന് കെഎസ്ഇബിയോട് സര്‍ക്കാര്‍

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ല; മറ്റ് വഴികള്‍ തേടണമെന്ന് കെഎസ്ഇബിയോട് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് സര്‍ക്കാര്‍.വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ലോഡ് ഷെഡിംഗ് സാഹചര്യമില്ല. ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. അത് കെഎസ്ഇബി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം പരിഗണനയിലുണ്ട്.

ലോഡ് കൂടുമ്പോള്‍ ഫ്യൂസ് പോകുമെന്നും അടുത്ത സെക്കന്‍ഡില്‍ തന്നെ സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടെന്നും കെഎസ്ഇബി പബ്ലിക് റിലേഷന്‍ ഓഫീസര്‍ സുഭാഷ് നേരത്തെ പറഞ്ഞിരുന്നു. സെക്ഷന്‍ ഓഫീസില്‍ വന്നതുകൊണ്ട് കറന്റ് കിട്ടില്ല. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Top