‘ഇനി സമയം നീട്ടി നൽകില്ല, ഇത് അവസാന അവസരം!’മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി

ഇത് കേസ് തീർപ്പാക്കാനുള്ള അവസാന അവസരമായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്

‘ഇനി സമയം നീട്ടി നൽകില്ല, ഇത് അവസാന അവസരം!’മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി
‘ഇനി സമയം നീട്ടി നൽകില്ല, ഇത് അവസാന അവസരം!’മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അതീവ ഗൗരവത്തോടെ ഒരു മാസം കൂടി സമയം അനുവദിച്ചു. ഇത് കേസ് തീർപ്പാക്കാനുള്ള അവസാന അവസരമായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്.

നിലവിലെ അന്വേഷണം നീണ്ടുപോകുകയാണെന്നും ശരിയായ ദിശയിലല്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. എസ്. ശശിധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ കക്ഷിയായ എം.എസ്. അനിൽ ഉപഹർജി സമർപ്പിച്ചിരുന്നു. കോടതിയും അന്വേഷണത്തിൽ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. എന്നാൽ, ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യത്തിൽ മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സാവകാശം തേടിയിരിക്കുകയാണ്. വെള്ളാപ്പള്ളിയെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് നിലവിൽ അന്വേഷണം പൂർത്തിയായിട്ടുള്ളത്.

Share Email
Top