ആടുജീവിതത്തിന്റെ മുന്നേറ്റത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല; 16-ാം ദിവസവും കോടികള്‍ കളക്ഷന്‍

ആടുജീവിതത്തിന്റെ മുന്നേറ്റത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല; 16-ാം ദിവസവും കോടികള്‍ കളക്ഷന്‍

ലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ‘ആടുജീവിതം’. അതിവേഗത്തിലാണ് ചിത്രം 100 കോടി കീഴടക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. വിഷു റിലീസായി ഫഹദ് ഫാസിലിന്റെ ‘ആവേശ’വും വിനീത് ശ്രീനിവാസന്‍ സംവിധാനത്തില്‍ ‘വര്‍ഷങ്ങള്‍ക്ക് ശേഷ’വും തിയേറ്ററുകളില്‍ എത്തിയിട്ടും ആടുജീവിതത്തിന്റെ മുന്നേറ്റത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ബെന്യാമിന്റെ മലയാളം ബെസ്റ്റ് സെല്ലറായ നോവല്‍ ‘ആടുജീവിതം’ത്തിന്റെ അഡാപ്‌റ്റേഷനാണ്. സൗദി അറേബ്യയിലെ മരുഭൂമിയില്‍ അടിമത്തം അനുഭവിച്ച ഒരു മലയാളിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രം പറയുന്നത്. ആടുജീവിതം ആഗോളതലത്തില്‍ 126 കോടി രൂപയോളം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആടുജീവിതത്തിന് സംഗീതം നല്‍കിയത് എ ആര്‍ റഹ്‌മാനും ബാക്ക്ഗ്രൗണ്ട് സ്കോ‍‍ർ ഒരുക്കിയത് റസൂല്‍ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് എല്ലാ കോണില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഇന്ത്യയില്‍ ആദ്യ ദിനം ആടുജീവിതം 7.6 കോടിയാണ് നേടിയത്. സാക്‌നില്‍ക് റിപ്പോര്‍ട്ടനുസരിച്ച് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്ത് 16-ാം ദിവസം 1.65 കോടി രൂപ കളക്ഷന്‍ നേടി. ഇതുവരെ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രത്തിന് 69.80 കോടി രൂപ സ്വന്തമാക്കാനായിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിനിമയുടെ ഒക്യുപ്പന്‍സി നിരക്ക് 53.22 ശതമാനമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ മാര്‍ച്ച് 28 നാണ് ചിത്രം റിലീസിന് എത്തിയത്.

Top